കോട്ടയം∙ ലോകകേരള സഭ എന്തു മാറ്റമാണ് കേരളത്തിന്റെ നയരൂപീകരണത്തിൽ ഉണ്ടാക്കുന്നതെന്ന് കേംബ്രിജ് മേയറും മലയാളിയുമായ ബൈജു തിട്ടാല. ബിസിനസ്സുകാരും ഇൻഷുറൻസുകാരുമൊക്കെയല്ലാതെ തൊഴിൽ ചെയ്യുന്നവർ എത്രപേരാണ് ലോകകേരള സഭയ്ക്ക് വരുന്നതെന്നും ഇതിൽ സിപിഎമ്മുകാരല്ലാതെ എത്രപേർ ഉണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു.

കോട്ടയം∙ ലോകകേരള സഭ എന്തു മാറ്റമാണ് കേരളത്തിന്റെ നയരൂപീകരണത്തിൽ ഉണ്ടാക്കുന്നതെന്ന് കേംബ്രിജ് മേയറും മലയാളിയുമായ ബൈജു തിട്ടാല. ബിസിനസ്സുകാരും ഇൻഷുറൻസുകാരുമൊക്കെയല്ലാതെ തൊഴിൽ ചെയ്യുന്നവർ എത്രപേരാണ് ലോകകേരള സഭയ്ക്ക് വരുന്നതെന്നും ഇതിൽ സിപിഎമ്മുകാരല്ലാതെ എത്രപേർ ഉണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ലോകകേരള സഭ എന്തു മാറ്റമാണ് കേരളത്തിന്റെ നയരൂപീകരണത്തിൽ ഉണ്ടാക്കുന്നതെന്ന് കേംബ്രിജ് മേയറും മലയാളിയുമായ ബൈജു തിട്ടാല. ബിസിനസ്സുകാരും ഇൻഷുറൻസുകാരുമൊക്കെയല്ലാതെ തൊഴിൽ ചെയ്യുന്നവർ എത്രപേരാണ് ലോകകേരള സഭയ്ക്ക് വരുന്നതെന്നും ഇതിൽ സിപിഎമ്മുകാരല്ലാതെ എത്രപേർ ഉണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ലോകകേരള സഭ എന്തു മാറ്റമാണ് കേരളത്തിന്റെ നയരൂപീകരണത്തിൽ ഉണ്ടാക്കുന്നതെന്ന് കേംബ്രിജ് മേയറും മലയാളിയുമായ ബൈജു തിട്ടാല. ബിസിനസ്സുകാരും ഇൻഷുറൻസുകാരുമൊക്കെയല്ലാതെ തൊഴിൽ ചെയ്യുന്നവർ എത്രപേരാണ് ലോകകേരള സഭയ്ക്ക് വരുന്നതെന്നും ഇതിൽ സിപിഎമ്മുകാരല്ലാതെ എത്രപേർ ഉണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികൾ സർക്കാരിനെ വിലയിരുത്തുകയും ശക്തമായി ഇടപെടുകയും ചെയ്യുന്ന സംവിധാനമായി ലോക കേരള സഭയെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈജു തിട്ടാലയുടെ പ്രസ്താവനയുടെ പൂർണരൂപം:

ADVERTISEMENT

കേരളത്തിൽ നമ്മൾ നടത്തുന്ന ലോകകേരള സഭ എന്ന മാമാങ്കം എന്തു മാറ്റമാണു നയരൂപീകരണത്തിൽ ഉണ്ടാക്കുന്നത്. ഇതിലേക്കു വരുന്നവർ എത്രപേർ തൊഴിൽ ചെയ്യുന്നവരുണ്ട്. കുറച്ചു ബിസിനസുകാർ, കുറച്ച് ഇൻഷുറൻസുകാർ തുടങ്ങിയവരൊക്കെയാണ് ഇതിലേക്ക് എത്തുന്നത്. ഇതിൽ സിപിഎമ്മുകാരല്ലാത്ത എത്ര പേർ വരുന്നുണ്ട്. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടത്തുകയാണോ. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ, സിപിഎമ്മുകാർ ഇവരെല്ലാമാണ് എത്തുന്നത്. ഇപ്പോൾ അതിനു ചെറിയ മാറ്റമുണ്ട്. കേരള കോൺഗ്രസ് എമ്മിന്റെ ചില ആളുകളും പങ്കെടുക്കുന്നുണ്ട്. യുകെയിൽനിന്നു പോയിട്ടുള്ള ആരും പണിയെടുക്കന്നവരല്ല, അവരുടെ പ്രതിനിധികളുമല്ല. ഒരു മലയാളി അസോസിയേഷന്റെ പോലും പ്രസിഡന്റായവർ ഇതിൽ ഇല്ല. 

കഴിഞ്ഞ തവണ ലോകകേരള സഭ ബ്രിട്ടനിൽ നടന്നപ്പോൾ ഇവിടുത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനു നിയമനടപടികൾ ഉണ്ടാക്കുമെന്നാണു മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞത്. അന്നുതന്നെ അതിനെ ഞാൻ എതിർത്തിരുന്നു. ബ്രിട്ടനിൽ നടപ്പാക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെയാണു കേരളത്തിൽ നിയമം ഉണ്ടാക്കാൻ കഴിയുന്നതെന്നു ചോദിച്ചിരുന്നു. ലോ കോളജിന്റെ വരാന്തയിൽ നിൽക്കുന്നവർക്കുപോലും മനസ്സിലാക്കാവുന്ന കാര്യമാണിത്. കേരളത്തിൽനിന്നു നഴ്സുമാരെ കൊണ്ടുവരാൻ വെയിൽസ് സർക്കാരുമായി സംസ്ഥാന സർക്കാർ കരാറിൽ ഏർപ്പെട്ടുവെന്നാണു ശ്രീരാമകൃഷ്ണൻ പറഞ്ഞത്. ഫെഡറൽ ഭരണഘടനസംവിധാനമുള്ള ഒരു രാജ്യമായ ഇന്ത്യയിലെ സംസ്ഥാനത്തിനു ലിഖിതമല്ലാത്ത യൂണിറ്ററി സംവിധാനമുള്ള, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വെയിൽസിലെ ആരോഗ്യവകുപ്പുമായി കരാറുണ്ടാക്കാൻ കഴിയില്ല. അതു നിയമപരമായി നിൽക്കില്ലെന്ന് അന്നേ ചൂണ്ടിക്കാട്ടിയതാണ്. വെയിൽസ് സർക്കാരിന്റെ ആരോഗ്യവകുപ്പിലേക്ക് ഇക്കാര്യം ചോദിച്ച് ഞാൻ കത്തുമയച്ചു. ഇങ്ങനെയൊരു കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് അവർ വ്യക്തമാക്കിയത്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് യോഗം നടന്നിട്ടുണ്ടെന്ന് അവർ അറിയിച്ചു. 

ADVERTISEMENT

പാലാ, പന്തളം എന്നിവിടങ്ങളിൽനിന്നു വന്ന രണ്ടു പെൺകുട്ടികൾ ഇവിടെ തട്ടിപ്പിൽ അകപ്പെട്ടുപോയ വിഷയത്തിൽ ഇന്നലെയും ഇടപെടേണ്ടി വന്നു. പൊലീസിൽ റിപ്പോർട്ട് ചെയ്തു വേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ഈ സംഭവം കേരളത്തിലെ സർക്കാർ  അറിഞ്ഞു കാണാൻ വഴിയില്ല. അങ്ങനെ അറിയുന്ന സർക്കാരുണ്ടായിരുന്നെങ്കിൽ എനിക്ക് ഈ വിഷയത്തിൽ ഇടപെടേണ്ടി വരില്ലായിരുന്നു. ഇതുപോലെ ധാരാളം കേസുകൾ ഇവിടെ ഉണ്ടാകുന്നുണ്ട്. കുട്ടികളെ കൊണ്ടുവന്നു സാമ്പത്തിക ചൂഷണം നടത്തുന്ന എത്രയോ തട്ടിപ്പ് വ്യാജ ട്രാവൽ ഏജന്റുമാർ ഉണ്ട്. അവരുടെ കാര്യത്തിൽ എന്തു നടപടിയാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. നിങ്ങൾ എന്താണ് പ്രവാസികൾക്കായി ചെയ്യുന്നത്. 

വിദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ലോക പാർലമെന്റിലേക്കു ക്ഷണിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. ബ്രിട്ടനിൽത്തന്നെ തിരഞ്ഞെടുക്കപ്പെട്ട നാലു കൗൺസിലർമാരുണ്ട്. അവരിൽ ആരെയെങ്കിലും കൊണ്ടുപോയോ. ഞാൻ സിപിഎമ്മിന് എതിരല്ല പറയുന്നത്. പക്ഷേ, ഈ കൂത്തിനെതിരെയാണു സംസാരിക്കുന്നത്. തല്ലുകൂടാനും മറ്റും പോയിരുന്ന നല്ല പഴയ സഖാക്കളെ തപ്പിയെടുത്താണു ലോക കേരള സഭയ്ക്കു കൊണ്ടുപോകുന്നത്. ബ്രിട്ടനിലെ ഹൗസ് ഓഫ് റൂൾസിനെപ്പോലും മറികടക്കാൻ ശേഷിയുള്ളതാണു ലോക കേരള സഭ എന്നാണ് ഇവരുടെ വിചാരം. 

ADVERTISEMENT

പ്രവാസികൾ സർക്കാരിനെ വിലയിരുത്തകയും ശക്തമായി ഇടപെടുകയും ചെയ്യുന്ന സംവിധാനമായി ലോക കേരള സഭയെ മാറ്റണം. അതിനോടു യോജിപ്പാണുള്ളത്. കേരളത്തിലെ ഏതു സർക്കാരിനെയും ചോദ്യം ചെയ്യാവുന്നത്ര വലുതാണു പ്രവാസികളുടെ സംഖ്യാബലവും സംഭാവനകളും. ഇത് ഞങ്ങൾ കുറച്ചുപേരുടെ ചിന്തയിൽ വിരിഞ്ഞ ആശയമാണ്. എന്നാൽ ഇതിന്റെ ദുരുപയോഗ സാധ്യത കണ്ടറിഞ്ഞു കൊണ്ടുപോകുകയായിരുന്നു. 

തൊഴിലാളികൾക്കുവേണ്ടി എന്താണ് ഇവർ ചെയ്യുന്നത്. വിദേശത്തെല്ലാം പോയി വന്നിട്ട് പലതും പറയുമല്ലൊ. ഡച്ച് മാതൃകയിലെ റൂം ഫോർ റിവർ എന്നും മറ്റും നിങ്ങൾ പറഞ്ഞിരുന്നല്ലൊ. കഴിഞ്ഞ ദിവസം നാട്ടിൽ വിളിച്ചപ്പോൾ മുറ്റം വരെ വെള്ളം കയറി വള്ളത്തിൽ മാത്രം യാത്ര ചെയ്യാവുന്ന അവസ്ഥയായി എന്നാണ് അമ്മ പറഞ്ഞത്. റൂം ഫോർ റിവർ നിങ്ങൾ കണ്ടിരുന്നെങ്കിൽ ഒരു മഴപെയ്യുമ്പോഴേ കേരളം മുങ്ങില്ലായിരുന്നു. പണ്ടൊന്നും കോട്ടയം ആർപ്പൂക്കരയിലെ ഞങ്ങളുടെ മുറ്റത്ത് വെള്ളം കയറില്ലായിരുന്നു.

പാവപ്പെട്ടവൻ പട്ടിണി കിടക്കുമ്പോൾ പെൻഷൻ കൊടുക്കാതെ തൊഴിലാളിക്കു ശമ്പളം കൊടുക്കാതെ ഫൈവ് സ്റ്റാർ ബസിൽ യാത്ര ചെയ്യുന്ന വലതുപക്ഷ വ്യത്യായനത്തിന്റെ മൂർത്തിമ ഭാവത്തിൽ എത്തി നിൽക്കുന്ന സർക്കാരാണു കേരളത്തിലേത്. ഈ പ്രവാസികളെ ഇങ്ങനെ വിളിച്ചിരുത്തി പരിഹസിക്കരുത് എന്നാണു പറയാനുള്ളത്. പോകുന്ന പ്രവാസികൾക്ക് ഇത‌ു പറയാൻ കഴിയുന്നില്ല. ബ്രിട്ടനിൽനിന്നു പ്രതിനിധികളായി പോയിരിക്കുന്നവരിൽ ഭൂരിഭാഗവും ബ്രിട്ടിഷ് പൗരത്വമുള്ളവരാണ്. അങ്ങനെ അവർക്ക് വന്ന് അവിടെ സംസാരിക്കാമെങ്കിൽ ഇന്ത്യക്കാരനായ എനിക്ക് ഇക്കാര്യങ്ങൾ പറയാൻ ധാർമികമായ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. അനീതിയെ എതിർക്കുക തന്നെ ചെയ്യും. ഇക്കാണിക്കുന്നത് ധൂർത്താണ്. ഇടതുപക്ഷം തീവ്രവലതുപക്ഷമായി മാറുകയാണ്. കേരള സമൂഹം ഇതിനെ തള്ളിപ്പറയുമെന്നും എനിക്ക് ബോധ്യമുണ്ട്.

English Summary:

Cambridge Mayor Baiju Thittala's Bold Statements