ജി 7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി മോദിയുടെ കൂടിക്കാഴ്ച; സുനക്, സെലൻസ്കി, മക്രോ എന്നിവരെ കണ്ടു
അപുലിയ∙ ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചർച്ച

അപുലിയ∙ ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
റഷ്യ–യുക്രെയ്ൻ വിഷയത്തിൽ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കുമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നതായി സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, ബ്ലൂ ഇക്കോണമി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചെന്നും സെമി കണ്ടക്ടർ, സാങ്കേതിക വിദ്യ, വാണിജ്യ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തുടങ്ങിയവരുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചർച്ച നടത്തും. പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റഷ്യയ്‌ക്കെതിരെ യുഎസ് ആസൂത്രണം ചെയ്യുന്ന പുതിയ ഉപരോധവും റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചെറുകിട ചൈനീസ് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകുന്നതും ഉച്ചകോടിയിൽ പ്രധാന വിഷയമാകും.