ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനം: സാബു എം.ജേക്കബ്
കൊച്ചി∙ കുവൈത്തിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ടു ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു

കൊച്ചി∙ കുവൈത്തിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ടു ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്. ദുരന്തവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രവാസി വ്യവസായി കെ.ജി.ഏബ്രഹാമിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവുമാണു പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒരു വ്യവസായവും ഒരുതരത്തിലും നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിൽ. ഇവിടെനിന്നു ഗതികേടുകൊണ്ട് നാടുവിട്ട്, പതിറ്റാണ്ടുകളുടെ കഠിനപ്രയത്നത്തിലൂടെ വിജയം കൈവരിച്ച കെ.ജി.ഏബ്രഹാം എന്ന പ്രവാസി വ്യവസായിയെ തീർത്തും യാദൃശ്ചികമായുണ്ടായ ദുരന്തമുഖത്ത് ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള മുഖ്യമന്ത്രിയുടെ കുടിലതന്ത്രം അങ്ങേയറ്റം അപലപനീയമാണ്.
പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതും പിന്നീട് പ്രവാസികളുടെ അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്തിയതും കെ.ജി.ഏബ്രഹാം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ലോക കേരളസഭയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലൂടെ പുറത്തു വന്നത്’’– സാബു പറഞ്ഞു.