എസ്ഐയെ കാറിടിപ്പിച്ചതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, ലഹരി ഇടപാട് മറയ്ക്കാൻ: അലന്റെ സുഹൃത്തും കസ്റ്റഡിയിൽ
പാലക്കാട് ∙ തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയില്‍. ഒറ്റപ്പാലം സ്വദേശി അജീഷിനെയാണു തൃശൂരില്‍നിന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡ്രൈവർ അലന്റെ സുഹൃത്താണ്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. ഗ്രേഡ് എസ്ഐ ശശികുമാറിനെയാണു

പാലക്കാട് ∙ തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയില്‍. ഒറ്റപ്പാലം സ്വദേശി അജീഷിനെയാണു തൃശൂരില്‍നിന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡ്രൈവർ അലന്റെ സുഹൃത്താണ്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും.
ഗ്രേഡ് എസ്ഐ ശശികുമാറിനെയാണു കഴിഞ്ഞദിവസം ഇടിച്ചിട്ടത്. പരുക്കേറ്റ ശശികുമാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എസ്ഐയെ കാറിടിപ്പിച്ചതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണെന്നു പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 4 വകുപ്പുകൾ ചുമത്തി. വാഹന പരിശോധനയ്ക്കിടെ എസ്ഐയെ പത്തൊൻപതുകാരൻ അലൻ വാഹനം ഇടിച്ചു വീഴ്ത്തിയതു ലഹരി ഇടപാട് മറയ്ക്കാനെന്നു പൊലീസ് വ്യക്തമാക്കി.
അലനും സുഹൃത്തും ലഹരി കൈമാറുന്ന സമയത്താണു പൊലീസ് എത്തിയത്. പിടിയിലാവുമെന്ന പേടിയിലാണു വാഹനം പിന്നോട്ടെടുത്തു കടന്നുകളഞ്ഞതെന്ന് അലൻ മൊഴി നൽകി. അലന്റെ ലഹരി ഇടപാടുകൾ തെളിയിക്കുന്ന വിവരങ്ങൾ ഫോണിൽനിന്ന് പൊലീസിനു ലഭിച്ചു. കാറിടിച്ച് വീഴ്ത്തിയതിന്റെ അന്വേഷണ ചുമതല ചാലിശ്ശേരി ഇൻസ്പെക്ടർക്കു കൈമാറി. ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം.