താമരശേരിയിൽ റോഡരികിൽ തെന്നിവീണ സ്കൂട്ടർ ലോറിക്കടിയിൽപെട്ടു; യുവാവിന് ദാരുണാന്ത്യം
താമരശേരി ∙ മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിനു സമീപം ലോറിക്കടിയിൽപ്പെട്ട് പരുക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. കൂരാച്ചുണ്ട് കാളങ്ങാലി പടിഞ്ഞാറ്റിടത്തിൽ ബിനുവിന്റെയും വിജിതയുടെയും മകൻ ജീവൻ (സച്ചിൻ -18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കരിയാത്തുംപാറ അലയമ്പറ ആദർശ് (22) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. റോഡരികിൽ തെന്നിവീണ സ്കൂട്ടറിനു മുകളിൽ ലോറി കയറുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ജീവനെ രക്ഷിക്കാനായില്ല.
പ്ലസ്ടു കഴിഞ്ഞ് ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനു പോകാനുള്ള തയാറെടുപ്പിലായിരുന്നു ജീവൻ. കിഷൻ, ഷിവാനി എന്നിവർ സഹോദരങ്ങളാണ്.