കൊച്ചി ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ: അസോസിയേഷൻ ഭാരവാഹികളുടെ അനാസ്ഥ അന്വേഷിക്കണമെന്ന് പരാതി
കൊച്ചി∙ കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നൂറുകണക്കിന് താമസക്കാർ അസുഖബാധിതരായ സംഭവത്തിൽ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ
കൊച്ചി∙ കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നൂറുകണക്കിന് താമസക്കാർ അസുഖബാധിതരായ സംഭവത്തിൽ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ
കൊച്ചി∙ കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നൂറുകണക്കിന് താമസക്കാർ അസുഖബാധിതരായ സംഭവത്തിൽ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ
കൊച്ചി∙ കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നൂറുകണക്കിന് താമസക്കാർ അസുഖബാധിതരായ സംഭവത്തിൽ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി. ഫ്ലാറ്റിലെ താമസക്കാരായ മെൽവിൻ ജോസും ഭാര്യയുമാണ് ഇൻഫോപാർക്ക് സ്റ്റേഷനിൽ പരാതി നൽകിയത്. 500ലേറെ പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ടത് കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയകൾ കലർന്നതിനെ തുടർന്നാണെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു.
മെൽവിന്റെ 2 വയസ്സുള്ള മകൻ ഒരാഴ്ചയും, 74കാരനും ഹൃദ്രോഗിയുമായ പിതാവ് 5 ദിവസവും അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. 15 ടവറുകളിലെ 1268 ഫ്ലാറ്റുകളിലായി 5000ത്തിലേറെ താമസക്കാരാണ് ഇവിടെയുള്ളത്. വെളളത്തിൽ കോളിഫോം ബാക്ടിരീയയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞിട്ടും ഇക്കാര്യങ്ങൾ മറച്ചുവച്ചുവെന്നും 15 ദിവസം കഴിഞ്ഞിട്ടാണ് ഇക്കാര്യം പുറത്തു പറയാൻ അസോസിയേഷൻ ഭാരവാഹികൾ തയാറായത് എന്നും പരാതിയിൽ പറയുന്നു. ഇത്രയുമധികം പേരുടെ ജീവൻ വച്ച് പന്താടുന്ന സമീപനമാണ് അസോസിയേഷൻ ഭാരവാഹികളുടെ പക്കൽ നിന്നുണ്ടായിട്ടുള്ളതെന്നും അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നുണ്ട്.
ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. നൂറുകണക്കിന് താമസക്കാർ അസുഖബാധിതരായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പിനെയോ ബന്ധപ്പെട്ട അധികാരികളെയോ അസോസിയേഷൻ ഭാരവാഹികൾ അറിയിക്കാൻ തയാറായില്ലെന്നും താമസക്കാർ ആരോപിച്ചിരുന്നു. ഫ്ലാറ്റ് സമുച്ചയം മെയിന്റയിൻ ചെയ്യുന്ന ജെഎൽഎൽ എന്ന സ്ഥാപനം മേയ് 29നു തന്നെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അറിയിച്ചിരുന്നു എന്നും ഈ റിപ്പോർട്ട് പുറത്തു വിടാതിരിക്കുകയാണ് ചെയ്തത് എന്നുമാണ് പരാതിയിൽ പറയുന്നത്.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകളിലേക്ക് വെള്ളമെത്തിക്കുന്ന ടാങ്കറുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമെടുത്തോ, ഇതിനു പകരം ഉപയോഗിക്കാതെ കിടന്ന ഒരു ടാങ്കിലെ വെള്ളം വേണ്ടത്ര പരിശോധന കൂടാതെ താമസക്കാർക്ക് പമ്പു ചെയ്തു കൊടുത്തോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നതെങ്കിലും ഇപ്പോഴും ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മെൽവിൻ പറയുന്നു.
ഫ്ലാറ്റുകളിലേക്ക് എത്തുന്ന വെള്ളത്തിന് ക്ലോറിന്റെ മണം മൂലം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. രോഗം ബാധിച്ചവർ കുറച്ചു നാൾകൂടി ശ്രദ്ധിക്കണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുള്ളതിനാൽ മെൽവിൻ ഉൾപ്പെടെ കുറെയധികം താമസക്കാർ ബന്ധുവീടുകളിലാണ് കഴിയുന്നത്. അസോസിയേഷൻ ഭാരവാഹികളുമായി രണ്ടു തവണ പൊലീസ് യോഗം വിളിക്കുകയും താൻ മണിക്കൂറുകൾ സ്റ്റേഷനിൽ ചെലവഴിച്ചിട്ടും ഭാരവാഹികൾ എത്തിയില്ലെന്നും മെൽവിൻ പറഞ്ഞു. വ്യാഴാഴ്ച ഇരുകൂട്ടരെയും ഇരുത്തി സംസാരിക്കാമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.