തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷ ഇളവു നല്‍കാനുള്ള നടപടിയുമായി ബന്ധപ്പെട്ട് കെ.കെ.രമ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതിരുന്നത് പ്രസ്തുത നോട്ടിസിലെ ഉള്ളടക്കത്തിന്റെ നിലവിലെ സ്ഥിതിയും മറ്റ് അനുബന്ധകാര്യങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമുള്ള ബോധ്യത്തിന്റെ

തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷ ഇളവു നല്‍കാനുള്ള നടപടിയുമായി ബന്ധപ്പെട്ട് കെ.കെ.രമ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതിരുന്നത് പ്രസ്തുത നോട്ടിസിലെ ഉള്ളടക്കത്തിന്റെ നിലവിലെ സ്ഥിതിയും മറ്റ് അനുബന്ധകാര്യങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമുള്ള ബോധ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷ ഇളവു നല്‍കാനുള്ള നടപടിയുമായി ബന്ധപ്പെട്ട് കെ.കെ.രമ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതിരുന്നത് പ്രസ്തുത നോട്ടിസിലെ ഉള്ളടക്കത്തിന്റെ നിലവിലെ സ്ഥിതിയും മറ്റ് അനുബന്ധകാര്യങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമുള്ള ബോധ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷ ഇളവു നല്‍കാനുള്ള നടപടിയുമായി ബന്ധപ്പെട്ട് കെ.കെ.രമ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതിരുന്നത് പ്രസ്തുത നോട്ടിസിലെ ഉള്ളടക്കത്തിന്റെ നിലവിലെ സ്ഥിതിയും മറ്റ് അനുബന്ധകാര്യങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സ്പീക്കറുടെ നടപടിയിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്പീക്കറുടെ മറുപടി ഇങ്ങനെ:

സഭയില്‍ ചട്ടം 50 പ്രകാരം ഒരു നോട്ടിസ് ലഭിച്ചു കഴിഞ്ഞാല്‍ അതോടൊപ്പം ചേര്‍ത്തിട്ടുള്ള വിശദീകരണ പത്രിക സൂക്ഷ്മ പരിശോധന നടത്തുകയും കാര്യങ്ങളുടെ നിജസ്ഥിതി ലഭ്യമായ രേഖകളുടേയും പത്രവാര്‍ത്തകളുടെയും മറ്റനുബന്ധ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തതിനു ശേഷമാണ് നോട്ടിസ് സഭയില്‍ ഉന്നയിക്കുന്നതിന് യോഗ്യമാണോ എന്നു തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ പൂര്‍വ്വികരായ സ്പീക്കര്‍മാര്‍ സ്വീകരിച്ചു വന്നിരുന്ന രീതിയാണ് സ്പീക്കര്‍ എന്ന നിലയില്‍ കൈക്കൊണ്ടിട്ടുള്ളത്.

ADVERTISEMENT

ലഭ്യമായ നോട്ടിസില്‍ ആരോപിച്ചിരുന്നതുപോലെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് മാത്രമായി ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടത്തിയത് സംബന്ധിച്ച യാതൊരു രേഖയും ഇതിനകം പുറത്തുവന്നിരുന്നില്ല. എന്നാല്‍ ‘ആസാദി കാ അമൃത് മഹോത്സവി’ന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെയും ഭാഗമായി ശിക്ഷാ ഇളവ് നല്‍കാനായി തയാറാക്കിയിട്ടുള്ള ലിസ്റ്റില്‍ ഇതര കേസുകളിലെ തടവുകാരുടെ പേരുകള്‍ക്കൊപ്പം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട തടവുകാരുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടതാണെന്നും അക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം ഇതു സംബന്ധിച്ച വിവാദം സഭയ്ക്ക് പുറത്ത് ഉയര്‍ന്നു വന്നപ്പോള്‍ത്തന്നെ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കൂടി പരിഗണനയിലെടുത്തും നിലവില്‍ അത്തരത്തിലുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല എന്ന കണ്ടതിന്റെയും പശ്ചാത്തലത്തിലുമാണ് നോട്ടിസിലുടെ ഉന്നയിച്ചിരിക്കുന്ന കാര്യം ഒരു അഭ്യൂഹമോ ആരോപണമോ ആകാമെന്ന നിലയില്‍ ചട്ടം 52 (v) പ്രകാരം നിരാകരിച്ചത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ ഒരു തീരുമാനമെടുക്കാനുള്ള സ്പഷ്ടമായ വസ്തുതകളും രേഖകളും സ്പീക്കറുടെ മുൻപാകെ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിപാണ് അപ്രകാരം തീരുമാനിച്ചത്. എന്നിരുന്നാലും വിഷയം സബ്മിഷനായി ഉന്നയിക്കാന്‍ അനുമതി നല്‍കാമെന്ന് അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നതുമാണ്. തുടര്‍ന്ന് ഇന്ന് ഇതേ വിഷയം ചട്ടം 304 പ്രകാരം സബ്മിഷനായി അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ മറ്റൊരു താല്‍പര്യങ്ങളും സഭാധ്യക്ഷനെന്ന നിലയില്‍ എന്നെ സ്വാധീനിച്ചിട്ടില്ല.

ADVERTISEMENT

എന്നാല്‍, സഭാതലത്തില്‍ സ്പീക്കര്‍ എടുക്കുന്ന തീരുമാനത്തെ സംബന്ധിച്ചോ നല്‍കുന്ന ഒരു റൂളിങ്ങിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പോ പ്രതിഷേധമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുന്നപക്ഷം ബന്ധപ്പെട്ട കക്ഷിനേതാക്കള്‍ സഭാധ്യക്ഷന്റെ ചേംബറില്‍ എത്തി ആയത് രേഖപ്പെടുത്തുന്നതാണ് അംഗീകരിക്കപ്പെട്ട ഉന്നതമായ പാര്‍ലമെന്ററി മാതൃക. അന്നേ ദിവസം അത്തരം അംഗീകൃത രീതികളില്‍നിന്നും വ്യതിചലിച്ചുകൊണ്ട് സഭാതലത്തില്‍ തന്നെ അധ്യക്ഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയറിനെതിരെ ആശാസ്യമല്ലാത്ത തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

ചെയറിന്റെ ന്യായമായ അവകാശങ്ങളെ അധിക്ഷേപിക്കുകയും സഭാസമ്മേളനം തടസ്സപ്പെടുത്തുകയും വാർത്താസമ്മേളനം നടത്തി ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമായ ഒരു നടപടിയാണെന്നത് ശ്രദ്ധയില്‍പ്പെടുത്തുന്നു. ഉന്നതമായ പാര്‍ലമെന്ററി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി നിരന്തരം പരിശ്രമിക്കുകയും പ്രസ്താവനകള്‍ നടത്തുകയും നല്ല മാതൃകകള്‍ക്കായി പുതിയ അംഗങ്ങള്‍ക്ക് സ്റ്റഡി ക്ലാസ്സുകളും പ്രചോദനവും നല്‍കുന്ന അങ്ങ് ഇക്കാര്യം വേണ്ടത്ര ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്തില്ല എന്ന വസ്തുത എന്നെ ഏറെ വേദനിപ്പിച്ചു എന്ന കാര്യം കൂടി അറിയിക്കുന്നു.

English Summary:

Speaker AN Shamseer's Reply to VD Satheesan's Letter