ആലപ്പുഴ∙ രണ്ടു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് കോഴിക്കോട് പിടികൂടിയ സംഭവത്തിൽ ബെംഗളൂരുവിൽ അറസ്റ്റിലായ ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി (24) നാട്ടിലെത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ. മുൻപ് ദേശീയപാതയിൽ രക്തത്തിൽ കുളിച്ച നിലയിൽ ജുമി നിൽക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കണ്ടിരുന്നു. ആശുപത്രിയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ രണ്ടു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് കോഴിക്കോട് പിടികൂടിയ സംഭവത്തിൽ ബെംഗളൂരുവിൽ അറസ്റ്റിലായ ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി (24) നാട്ടിലെത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ. മുൻപ് ദേശീയപാതയിൽ രക്തത്തിൽ കുളിച്ച നിലയിൽ ജുമി നിൽക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കണ്ടിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും ജുമി ദേഷ്യപ്പെട്ടു.‌ വർഷങ്ങളായി ജുമി ലഹരിമരുന്നിന് അടിമയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു.

പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ ജുമി 2016ൽ പീഡനപരാതി ഉന്നയിച്ചു. പൊലീസ് പോക്സോ കേസെടുത്തെങ്കിലും കോടതിയിൽ നടന്ന തുടർ വാദങ്ങളിൽ ജുമിയോ കുടുംബമോ ഹാജരായില്ല. ഉദ്യോഗസ്ഥൻ ജോലിയിൽ നിന്നു വിരമിച്ചു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ജുമിയും മാതാവും വർഷങ്ങളായി പുന്നപ്രയിലെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ജുമിയുടെ പിതാവ് ജയിലിൽ കിടന്നിട്ടുണ്ട്. പ്രദേശവാസികളുമായി ഒരു തരത്തിലുമുള്ള ബന്ധവും കുടുംബം പുലർത്തിരുന്നില്ല.

ADVERTISEMENT

ജുമിക്ക് കരുനാഗപ്പള്ളിയിലെ ഒരു വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധം നിലനിന്നില്ല. ആഡംബര ജീവിതമാണ് ജുമി നയിച്ചിരുന്നത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ജുമിയുടെ ഇടപാടുകളെല്ലാം. ആറ് മാസം മുൻപ് പുന്നപ്രയിലെ വീട്ടിൽനിന്ന് മാതാവിനെ മാറ്റി. ഇപ്പോൾ വീട്ടിൽ ആരുമില്ല. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജുമിയുടെ മാതാവിനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ജുമി ലഹരിരുന്നു സംഘത്തിൽ കാരിയറായി പ്രവർത്തിക്കുകയായിരുന്നു. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു രണ്ടു കോടിയിലധികം രൂപ വിലവരുന്ന മാരക ലഹരിമരുന്നുകൾ പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജുമി ഉൾപ്പെട്ട സംഘം പിടിയിലായത്.

ADVERTISEMENT

ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി. ബെംഗളൂരുവിൽ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയായിരുന്നു. ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസുവഴി മയക്കു മരുന്ന് കടത്തിന് ഷൈൻ നിരവധി തവണ ജുമിയെ കാരിയർ ആക്കിയിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു.

English Summary:

Kozhikode Drug Case Arrest: Life of Jumi