‘സോയിൽ നെയിലിങ്’ വെള്ളച്ചാട്ടം കൊണ്ടുപോയി; കളിമണ്ണിന്റെ കണക്കുമെടുത്തില്ല: ദേശീയപാതയിലെ ആ ഭിത്തി തകർന്നത് ഇങ്ങനെ– വിഡിയോ
കാസർകോട് ∙ തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതുക്കു മേലെ വളളം ഇറക്കാമെന്നാണ് പഴമൊഴി. എന്നാൽ മലയ്ക്കു മുകളിൽ വെള്ളം വന്നാൽ എന്തു ചെയ്യുണം? ഈ ചോദ്യം ഉയർന്നത് കഴിഞ്ഞ ദിവസമാണ്. ദേശീയ പാതയിൽ കാസർകോട് ജില്ലയിൽ ചെർക്കള–ചട്ടഞ്ചാൽ റൂട്ടിലെ സംരക്ഷണ ഭിത്തി തകർത്ത് വെള്ളം കുത്തിയൊഴുകുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

കാസർകോട് ∙ തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതുക്കു മേലെ വളളം ഇറക്കാമെന്നാണ് പഴമൊഴി. എന്നാൽ മലയ്ക്കു മുകളിൽ വെള്ളം വന്നാൽ എന്തു ചെയ്യുണം? ഈ ചോദ്യം ഉയർന്നത് കഴിഞ്ഞ ദിവസമാണ്. ദേശീയ പാതയിൽ കാസർകോട് ജില്ലയിൽ ചെർക്കള–ചട്ടഞ്ചാൽ റൂട്ടിലെ സംരക്ഷണ ഭിത്തി തകർത്ത് വെള്ളം കുത്തിയൊഴുകുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മഴ ശക്തമായതോടെ നീരൊഴുക്കു തടഞ്ഞ് മതിൽ കെട്ടിയ ഭാഗത്തു കഴിഞ്ഞ ദിവസം കുന്നിടിഞ്ഞു.
കുന്നിനു മുകളിൽനിന്ന് അതിശക്തമായി വെളളം ഒഴുകിയെത്തിയപ്പോൾ മണ്ണിടിഞ്ഞു താഴേക്കു വീഴുകയായിരുന്നു. ഇതോടെ, നീരൊഴുക്കു തടഞ്ഞ് കുന്നിനു സുരക്ഷാ ഭിത്തി ഒരുക്കിയത് അശാസ്ത്രീയമായാണ് എന്ന ചർച്ചയും ആരംഭിച്ചു. സംഭവം വിവാദമായതോടെ തെക്കിൽ പാതയിൽ മണ്ണിടിച്ചിൽ തടയാനുള്ള നിർമാണ പ്രവർത്തനം പൂർത്തിയാകും മുൻപാണ് കനത്ത മഴയിൽ മണ്ണിടിച്ചിൽ സംഭവിച്ചതെന്നാണ് ദേശീയപാത നിർമാണ അധികൃതരുടെ വാദം.
അതേസമയം, ശക്തമായി പെയ്യുന്ന മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാൻ കഴിയാത്ത വിധം മണ്ണിൽ അടങ്ങിയ കളിമണ്ണിൽ നിറഞ്ഞു നിൽക്കുകയും അതിനു ഭാരം കൂടുകയും മർദം പുറത്തേക്ക് പതിക്കുകയും ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
∙ വെള്ളം ചാടണം, ഭൂവസ്ത്രത്തിന്റെ മുകളിലൂടെ
ദേശീയപാത ചെർക്കള–ചട്ടഞ്ചാൽ റൂട്ടിൽ ചുരം പോലെ വളവും തിരിവുമുള്ള പാതയിലൂടെ യാത്ര ചെയ്യുമ്പോൾ പതിവുള്ള മനോഹര കാഴ്ചയായിരുന്നു കുന്നിൻ മുകളിൽനിന്ന് റോഡിലേക്ക് ഒഴുകി താഴേക്ക് പതിക്കുന്ന നീരുറവകൾ. ദേശീയപാത വികസനത്തിന്റെ ഭാഗമായി മുകളിൽ നിന്നുള്ള നീരൊഴുക്കിനെ തടഞ്ഞു നിർത്തി കുന്നിന്റെ വശങ്ങൾ ബലപ്പെടുത്തി സീൽ ചെയ്തു. ഹൈവേ നിർമാണത്തിന് ശാസ്ത്രീയമായി പ്രയോഗിക്കുന്നതാണ് സോയിൽ നെയിലിങ് സംവിധാനം.
വയർമെഷ് ഇട്ട് ഭൂവസ്ത്രം വിരിച്ച് ചരിവ് ഇരുത്തം വരുന്ന വിധത്തിൽ ബോൾട്ട് ഇട്ട് ബലപ്പെടുത്തിയാണ് ഇവിടെ കുന്നിടിച്ചിൽ തടയുന്നത്. ഭൂമിയിൽ പതിക്കുന്ന വെള്ളം ഭൂവസ്ത്രത്തിനു മുകളിലൂടെയും ഭൂമിക്കടിയിലൂടെയും ചെരിവുകളിലൂടെയും ഒഴുകി പോകും. ഇതാണ് ദേശീയപാത അധികൃതരുടെ പദ്ധതി.
‘കളിമണ്ണിന്റെ തോത് അറിഞ്ഞില്ല, ഭൂവസ്ത്രം ഉറപ്പിച്ചില്ല’
തെക്കിൽ പാതയിൽ കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം സംരക്ഷിച്ചു നിർത്താൻ ചെലവു കൂടുമെന്നു സംസ്ഥാന പരിസ്ഥിതി നിർണയസമിതി വിദഗ്ധ അംഗം പ്രഫ. വി.ഗോപിനാഥൻ പറഞ്ഞു. ‘വളരെ മൃദുലമായ മണ്ണും ചെളിയും ഒക്കെയുള്ള പ്രദേശമാണിത്. മറ്റു സംവിധാനങ്ങൾ ഒന്നും നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ സംരക്ഷണ ഭിത്തി തന്നെയാണ് പരിഹാര മാർഗം.
എന്നാൽ നല്ല വിധം അടിത്തറ ഉറപ്പിക്കണം. വെള്ളം താഴേക്കു സ്വാഭാവികമായി ഒഴുക്കി തോട്ടിലേക്കോ പുഴയിലേക്കോ വിടണം. വെള്ളം സുഗമമായി ഒഴുകി പോകാൻ ആവശ്യമായ ചാനലുകൾ ഉണ്ടാക്കണം. പാതയിൽ കുന്നിന്റെ ചെരിവ് ഒരിക്കലും കുത്തനെ ആകരുത്. 30 ഡിഗ്രി ചെരിവ് ആണ് അഭികാമ്യം. അപ്പോൾ സ്ഥലം നഷ്ടപ്പെടും എന്നതുകൊണ്ടാണ് കുത്തനെ മുറിച്ച് ഇത്തരത്തിൽ സിമന്റും ഭൂവസ്ത്രവും ചേർത്ത് ആണി അടിച്ചു നിർത്തുന്നത്. പലയിടത്തും ആണി അടിച്ച് ബോൾട്ട് ചെയ്തില്ല. കളിമണ്ണിന്റെ തോതും മനസ്സിലാക്കിയില്ല, ഗോപിനാഥൻ പറഞ്ഞു.