ടിപി കേസ്: ട്രൗസർ മനോജിന്റെ ശിക്ഷായിളവിനായി രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി
കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ മുന്നൊരുക്കമായി കെ.കെ.രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലംമാറ്റി. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടിപി കേസിലെ പ്രതിയായ ട്രൗസർ

കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ മുന്നൊരുക്കമായി കെ.കെ.രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലംമാറ്റി. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടിപി കേസിലെ പ്രതിയായ ട്രൗസർ മനോജിന് ശിക്ഷായിളവ് നൽകാനാണ് മൊഴിയെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ശിക്ഷായിളവ് നൽകാനുള്ള തീരുമാനം രാഷ്ട്രീയ വിവാദമായതോടെ, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് (ഒന്ന്) ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഒ.വി.രഘുനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ടി.പി.കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍ ഉള്‍പ്പെടെ പറഞ്ഞ ശേഷവും ട്രൗസര്‍ മനോജിന് വേണ്ടി പൊലീസ് കെ.കെ.രമയുടെ മൊഴിയെടുത്തത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണോയെന്നും ഹോം സെക്രട്ടറിക്കും മീതേ പറക്കുന്ന പരുന്ത് ആരാണെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞിരുന്നു.