ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാൻ ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് നിർ‌ദേശം. മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. എന്നാൽ മത സാമുദായിക സംഘടനകളുടെ എതിർപ്പ് മാത്രമല്ല തോൽവിക്ക് കാരണം. അടിസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാൻ ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് നിർ‌ദേശം. മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. എന്നാൽ മത സാമുദായിക സംഘടനകളുടെ എതിർപ്പ് മാത്രമല്ല തോൽവിക്ക് കാരണം. അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ട് പാർ‌ട്ടിയിൽ നിന്നും ചോർന്നു. തോൽവിക്ക് കാരണങ്ങൾ പലതാണ്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

തോൽവിയുടെ കാരണങ്ങൾ പഠിക്കാൻ സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും. തിരുത്തലിനു വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയാറാക്കി നൽകുമെന്നാണ് സൂചന. ഭരണത്തിനെതിരായ വികാരം എന്തുകൊണ്ട് ഉണ്ടായി എന്നതും പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ.ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്. 

ADVERTISEMENT

ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്നു നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചുവെന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ കൂടുതൽ അംഗങ്ങൾ ഇതു നിരാകരിച്ചു. കോൺഗ്രസ് കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചു.

English Summary:

CPM Central Committee Evaluates Lok Sabha Election Defeat