178 ദിവസം: ആദ്യ ഭ്രമണം പൂർത്തിയാക്കി ആദിത്യ
ബെംഗളൂരു∙ ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ–1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്–1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ ആദ്യ വലംവയ്ക്കൽ പൂർത്തിയാക്കി. 2023 സെപ്റ്റംബർ 2നായിരുന്നു വിക്ഷേപണം. ജനുവരി 6നാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ ദൗത്യം

ബെംഗളൂരു∙ ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ–1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്–1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ ആദ്യ വലംവയ്ക്കൽ പൂർത്തിയാക്കി. 2023 സെപ്റ്റംബർ 2നായിരുന്നു വിക്ഷേപണം.
ജനുവരി 6നാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ ദൗത്യം എത്തിയത്. ആദ്യഭ്രമണം പൂർത്തീകരിച്ചത് 178 ദിവസമെടുത്താണ്. 5 വർഷം സൂര്യനെ നിരീക്ഷിക്കാനാണു ലക്ഷ്യം. വലംവയ്ക്കുന്നതിനിടെ ഭ്രമണപഥത്തിൽനിന്ന് അകന്നു പോകാതിരിക്കാൻ ഫെബ്രുവരി 22നും ജൂൺ7നും ദൗത്യപേടകത്തിലെ ബൂസ്റ്ററുകൾ ജ്വലിപ്പിച്ചിരുന്നു.