ആലപ്പുഴ∙ എസ്എഫ്ഐയുടേതു പ്രാകൃത ശൈലിയാണെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേർന്നതല്ല എസ്എഫ്ഐയുടെ പ്രവർത്തന രീതിയെന്നും അദ്ദേഹം കടുത്ത ഭാഷയിൽ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ എസ്എഫ്ഐയുടേതു പ്രാകൃത ശൈലിയാണെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേർന്നതല്ല എസ്എഫ്ഐയുടെ പ്രവർത്തന രീതിയെന്നും അദ്ദേഹം കടുത്ത ഭാഷയിൽ ആരോപിച്ചു. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥമറിയില്ലെന്നും ഇവർക്ക് ഇടതു രാഷ്ട്രീയ ആശയത്തിന്റെ ആഴമറിയില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

‘‘ഇടതുപക്ഷത്തിന്റെ കടമയെപ്പറ്റി എസ്എഫ്ഐക്കാർക്ക് അറിയില്ല. വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം എസ്എഫ്ഐയെ പഠിപ്പിക്കണം. തെറ്റ് തിരുത്തിയില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷ പ്രസ്ഥാനത്തിനു ബാധ്യതയാകും. 1936ൽ തുടങ്ങിയതാണു ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനം. സദ് പാരമ്പര്യവും മൂല്യങ്ങളും വിദ്യാർഥി പ്രസ്ഥാനം എന്നും തുടർന്നു പോന്നിരുന്നു’’– അദ്ദേഹം പറഞ്ഞു.

English Summary:

CPI State Secretary Binoy Viswam Criticizes SFI's Primitive Style