തിരുവനന്തപുരം∙ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നതെങ്കിലും മോഷ്ടാവ് സ്പൈഡർ സതീഷ് റെഡ്ഡി ’ എന്ന വിശാഖപട്ടണം സ്വദേശി കാരി സട്ടി ബാബുവിന്റെ(36) ഇന്റർനെറ്റ് സെർച്ചിൽ തെളിഞ്ഞത് ‘കേരളം ആഡംബരം നിറഞ്ഞ സ്ഥലം’ എന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നതെങ്കിലും മോഷ്ടാവ് സ്പൈഡർ സതീഷ് റെഡ്ഡി ’ എന്ന വിശാഖപട്ടണം സ്വദേശി കാരി സട്ടി ബാബുവിന്റെ(36) ഇന്റർനെറ്റ് സെർച്ചിൽ തെളിഞ്ഞത് ‘കേരളം ആഡംബരം നിറഞ്ഞ സ്ഥലം’ എന്നാണ്. ഇതോടെയാണ് കേരളത്തിൽ മോഷണം നടത്താൻ സതീഷ് തീരുമാനിച്ചത്. കേരളത്തിന്റെ സമ്പത്തിനെക്കുറിച്ച് ഇന്റർനെറ്റിൽ വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ തെളിഞ്ഞു വന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാക്രമീകരണങ്ങൾ അറിയാനിടയായതോടെ പദ്ധതി ഉപേക്ഷിച്ചു. നെല്ലിമൂട്ടിലെ വീട്ടിലെ കവർച്ച നടത്തിയതിനാണ് സതീഷ് റെഡ്ഡി പൊലീസ് പിടിയിലായത്.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം സാധിക്കില്ലെന്ന് മനസിലായതോടെ ‘വില്ല’ എന്നു നൽകി ഗൂഗിളിൽ സെർച് ചെയ്തു. മംഗലപുരം നെല്ലിമൂട് പ്രദേശവും ഇവിടുത്തെ ആഡംബര വീടുകളുമാണ് സെർച്ചിൽ തെളിഞ്ഞത്. ഇതു കണ്ടതോടെ കേരളത്തിലേക്ക് വണ്ടി കയറി. തമിഴ്നാട്ടിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ ഒന്നരക്കിലോ സ്വർണം മോഷ്ടിച്ചതിന് ജയിൽ വാസം കഴിഞ്ഞിറങ്ങിയപ്പോഴാണ് കേരളത്തിൽ ആദ്യ ‘പരീക്ഷണം’ നടത്താൻ തീരുമാനിച്ചത്. ഇതിനാണ് ഗൂഗിളിൽ തിരച്ചിൽ നടത്തിയത്.

ADVERTISEMENT

കേരളത്തിൽ കവർച്ചയ്ക്കെത്തിയ സ്പൈഡർ സതീഷ് റെഡ്ഡിക്ക് തുടക്കം തന്നെ പിഴച്ചു. നെല്ലിമൂട്ടിലെ വീട്ടിലെ കവർച്ചയിൽ ഒരു തെളിവു പോലും അവശേഷിപ്പിച്ചില്ലെങ്കിലും കേരള പൊലീസിന്റെ നീക്കങ്ങൾ സ്പൈഡർ സതീഷിനെ വലയിലാക്കി. കവർച്ചയ്ക്കു ശേഷം സതീഷ് റെഡ്ഡി ബെംഗളുരുവിലെത്തി തന്റെ കാമുകിയെ കണ്ടശേഷം നാട്ടിലെത്തിയപ്പോഴേക്കും കേരള പൊലീസും അവിടെ എത്തിയിരുന്നു. നെല്ലിമൂടുള്ള വീട്ടിൽ നിന്ന് 38 പവൻ കവർന്ന കേസിൽ പിടിയിലായ സതീഷ് ഇപ്പോൾ റിമാൻഡിലാണ്.  

സതീഷ് റെഡ്ഡി ആദ്യം ടാക്സി ഡ്രൈവറായിരുന്നു. പെട്ടെന്നു പണം സമ്പാദിക്കാൻ  കവർച്ചയിലേക്ക് തിരിഞ്ഞു. 2012ലായിരുന്നു ആദ്യ കവർച്ച. വിശാഖപട്ടണം പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാമത്തെയും മൂന്നാമത്തെയും മോഷണങ്ങളിൽ അറസ്റ്റുണ്ടായില്ല. നാലാമത് നൂറോളം പവൻ മോഷ്ടിച്ചു. വിരലടയാള വിദഗ്ധരുടെ സഹായത്തോടെയാണ് അന്ന് പൊലീസ് സതീഷിനെ പിടികൂടിയത്. അതോടെ ഗ്ലൗസ് ധരിച്ച് മോഷണം തുടങ്ങി. 

ADVERTISEMENT

ചെറിയ മോഷണങ്ങളിൽ മെച്ചമില്ലെന്നു വന്നതോടെ ആഡംബര വീടുകളിൽ മോഷണം തുടങ്ങി. ആന്ധ്രയിലും തെലുങ്കാനയിലും മന്ത്രിയുടെയും എംപിയുടെയും എംഎൽഎ മാരുടെയടക്കം വീടുകളിൽ സതീഷ് കവർച്ച നടത്തിയതായാണ് പൊലീസ് പറയുന്നത്. ചുമരുകളിൽ സ്പൈഡർമാനെപ്പോലെ കയറാൻ പരിശീലിച്ചതോടെ ആന്ധ്രയിലാകെ ‘സ്പൈഡർ സതീഷ് റെഡ്ഡി’ എന്ന പേര് കുപ്രസിദ്ധിയായി. 

English Summary:

Kerala Police Nab Infamous Thief 'Spider' Satish Reddy, Kerala's Luxury Attracts Spider Satish Reddy