ലണ്ടൻ ∙ ബ്രിട്ടനിൽ 2010ലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് ലേബർ പാർട്ടിയെ മറികടന്ന് കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപീകരിച്ചത്. ഡേവിഡ് കാമറൺ

ലണ്ടൻ ∙ ബ്രിട്ടനിൽ 2010ലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് ലേബർ പാർട്ടിയെ മറികടന്ന് കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപീകരിച്ചത്. ഡേവിഡ് കാമറൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിൽ 2010ലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് ലേബർ പാർട്ടിയെ മറികടന്ന് കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപീകരിച്ചത്. ഡേവിഡ് കാമറൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിൽ 2010ലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് ലേബർ പാർട്ടിയെ മറികടന്ന് കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപീകരിച്ചത്. ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായി. കേവല ഭൂരിപക്ഷത്തിന് 325 സീറ്റ് വേണ്ടിടത്ത് 306 സീറ്റ് മാത്രമാണ് അന്ന് ടോറികൾക്ക് ലഭിച്ചത്. ലേബർ പാർട്ടിക്ക് 258 സീറ്റും മൂന്നാമതെത്തിയ ലിബറൽ ഡെമോക്രാറ്റുകൾക്ക് 57 സീറ്റും ലഭിച്ചു. അഞ്ചു ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ലിബറൽ ഡെമോക്രാറ്റുകൾ കൺസർവേറ്റീവ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിന്നീട് നടന്ന നാലു പൊതുതിരഞ്ഞെടുപ്പിലും കൺസർവേറ്റീവ് പാർട്ടി വ്യക്തമായ ആധിപത്യം പുലർത്തി.

2016ലെ ബ്രെക്സിറ്റ് പ്രഖ്യാപനത്തിന്റെ പിൻബലത്തോടെ 2019ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി 344 സീറ്റു നേടി. എന്നാൽ ബ്രെക്സിറ്റിനു പിന്നാലെ ഡേവിഡ് കാമറൺ രാജിവച്ചശേഷം രാഷ്ട്രീയ അസ്ഥിരതയും ജനപ്രീതി ഇടിയലും കൺസർവേറ്റീവ് പാർട്ടിയെ വേട്ടയാടിത്തുടങ്ങുകയായിരുന്നു. ബ്രെക്സിറ്റ് പ്രഖ്യാപനത്തിനുശേഷം ആറു വർഷത്തിനിടെ യുകെയിൽ അഞ്ചു പ്രധാനമന്ത്രിമാരാണുണ്ടായത്. കാമറണിനു പിന്നാലെ അധികാരത്തിലെത്തിയ തെരേസ മേ, ബോറിസ് ജോൺസൻ, ലിസ് ട്രസ് എന്നിവർ വിവിധ പ്രതിസന്ധികളെത്തുടർന്ന് രാജിവച്ചു.

ADVERTISEMENT

ആറാഴ്ച മാത്രം ഭരിച്ച ലിസ് ട്രസിന്റെ പിൻഗാമിയായിട്ടാണ് 2022ൽ ഋഷി സുനക് പ്രധാനമന്ത്രിയായത്. എന്നാൽ അപ്പോഴേക്കും കൺസർവേറ്റീവ് പാർട്ടിയുടെ പതനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒപ്പം സുനക്കിന്റെ ചില ജനപ്രിയമല്ലാത്ത നടപടികളും ചേർന്നപ്പോൾ വീഴ്ചയുടെ വേഗം കൂടി. രാജ്യത്തിന്റെ തകർന്ന സാമ്പത്തിക സ്ഥിതിയും ആരോഗ്യക്ഷേമ സംവിധാനങ്ങളും അനുദിനം വർധിക്കുന്ന കുടിയേറ്റവുമാണ് കൺസർവേറ്റീവ് പാർട്ടിക്കെതിരായ ജനവിരോധത്തിന്റെ അടിസ്ഥാനമെന്നാണ് വിലയിരുത്തൽ.

ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിട്ടും അതിന്റെ ഫലം ജനങ്ങൾക്കു ലഭിക്കുന്നില്ലെന്നതായിരുന്നു വലിയ പരാതി. പണപ്പെരുപ്പ നിരക്ക് 2022ലെ 11.1% ത്തിൽനിന്ന് 2% ആയി കുറഞ്ഞെങ്കിലും ജീവിതച്ചെലവ് ഉയർന്നുതന്നെ നിൽക്കുകയാണ്. ഭക്ഷ്യവിലപ്പെരുപ്പം 20% ആണ്. ഭക്ഷ്യവില വർധനയോടെ ഭക്ഷണബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടി. റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുള്ള പ്രതിസന്ധി വൈദ്യുതി, പാചകവാതക ബില്ലുകളും ഇരട്ടിയിലേറെയാക്കി.

Show more

ADVERTISEMENT

രാജ്യത്തെ ആരോഗ്യക്ഷേമ സംവിധാനമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങിയതും കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടിയായി. 75 ലക്ഷം പേരാണ് എൻഎച്ച്എസിൽനിന്ന് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. 2010ൽ അധികാരത്തിലെത്തുമ്പോൾ ഉള്ളതിനേക്കാള്‍ 50 ലക്ഷം കൂടുതലാണിത്. കുടിയേറ്റം നിയന്ത്രിക്കുമെന്ന് ടോറി സർക്കാരും ഋഷി സുനകും പ്രഖ്യാപിച്ചിരുന്നെങ്കിലും 2023 ൽ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലേക്ക് കുടിയേറ്റം എത്തിയതോടെ യുകെ റിഫോം പാർട്ടിയടക്കമുള്ള തീവ്ര ദേശീയവാദികൾ ശക്തിപ്രാപിച്ചു.

കുടിയേറ്റം നിയന്ത്രിക്കാൻ അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കുമെന്ന സുനക്കിന്റെ വിവാദ നയം വലിയ വിമർശനത്തിനു കാരണമായെന്നു മാത്രമല്ല, നിയമക്കുരുക്കിൽപ്പെട്ട് മുന്നോട്ടുപോകാനുമായില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പിന്നോട്ടുപോയതും കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടിയായി. തോൽവി മുന്നിൽക്കണ്ടതോടെ 75 സിറ്റിങ് എംപിമാർ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വാതുവച്ചതിന് സ്ഥാനാർഥി ഗ്രെഗ് വില്യംസിനെ പുറത്താക്കേണ്ടി വന്നതും കൺസർവേറ്റീവ് പാർട്ടിയുടെ ശോഭ കെടുത്തിയിരുന്നു.

English Summary:

Reason Behind Historic defeat for Tories in UK polls

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT