ചികിത്സയ്ക്കായി നാഗ്പുരിൽ എത്തിയ മലയാളി ദമ്പതികൾ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം
മുംബൈ∙ നാഗ്പുരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി റിജു വിജയൻ (വിജയ് നായർ – 42), ഭാര്യ പ്രിയ നായർ (40) എന്നിവരാണു മരിച്ചത്. ശീതളപാനീയത്തിൽ വിഷം ചേർത്തു കുടിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണു വിവരം. പ്രിയ അർബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു.

മുംബൈ∙ നാഗ്പുരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി റിജു വിജയൻ (വിജയ് നായർ – 42), ഭാര്യ പ്രിയ നായർ (40) എന്നിവരാണു മരിച്ചത്. ശീതളപാനീയത്തിൽ വിഷം ചേർത്തു കുടിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണു വിവരം. പ്രിയ അർബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. മൂന്നു മാസം മുൻപാണ് ചികിത്സയ്ക്കായി ഇവർ നാഗ്പുരിൽ എത്തിയത്. ഒപ്പമുണ്ടായിരുന്ന മകൾ സംഭവസമയം ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
‘‘ഗജൻ നഗറിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കുറച്ചുനാൾ മുൻപായിരുന്നു തലച്ചോറിലെ അർബുദ ബാധയെക്കുറിച്ച് പ്രിയ അറിയുന്നത്. ചികിത്സയ്ക്കായാണ് ഇവിടേക്കെത്തിയത്. ആഴ്ചയിൽ 20,000ൽ പരം രൂപ ചികിത്സയ്ക്കായി നീക്കിവയ്ക്കേണ്ടിവന്നത് കുടുംബത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കൈവശമുള്ള പണം തീർന്നപ്പോൾ മറ്റുള്ളവരിൽനിന്നു കടംവാങ്ങാൻ തുടങ്ങി. ജൂലൈ ഒന്നികം കൊടുത്തുതീർക്കണമെന്ന നിബന്ധനയിലായിരുന്നു കടംവാങ്ങിയത്. ഇതിനു കഴിയാതെ വന്നതോടെയാണ് ഇവർ വിഷം കഴിച്ചത്. അന്വേഷണം നടക്കുന്നു’’ – ജരിപട്ക പൊലീസ് സ്റ്റേഷൻ വക്താവ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)