‘ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ല’; വൈദ്യുതി വിച്ഛേദിച്ചതിനെതിരെ സിപിഎം
കോഴിക്കോട്∙ തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി നടപടിക്കെതിരെ സിപിഎം. സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദാണ് കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. കെഎസ്ഇബി വിഷയത്തിൽ എൽഡിഎഫ് തിരുവമ്പാടിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്∙ തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി നടപടിക്കെതിരെ സിപിഎം. സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ.വിനോദാണ് കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. കെഎസ്ഇബി വിഷയത്തിൽ എൽഡിഎഫ് തിരുവമ്പാടിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ബിജു പ്രഭാകരൻ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ല. സർക്കാർ അത് അംഗീകരിക്കുന്നില്ല. ഞങ്ങളുടെ മുന്നണിയും അത് അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് റീ കണക്ട് ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്. സർക്കാർ തീരുമാനമാണ് റീ കണക്ട് ചെയ്യണം എന്നുള്ളത്. ബിജു പ്രഭാകറിന്റെ തീരുമാനം അംഗീകരിക്കില്ല. ഒരാൾ അക്രമം നടത്തിയതു കൊണ്ട് അവരുടെ കണക്ഷൻ വിച്ഛേദിച്ചത് അംഗീകരിക്കിക്കില്ല’’ – എന്നായിരുന്നു വിനോദിന്റെ പ്രസംഗം.