ന്യൂഡൽഹി ∙ ‘നിർമിത ബുദ്ധിയുടെ കാലത്തെ പൊതു ഭരണം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്താൻ ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ലണ്ടനിലേക്ക്. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്‌ളെയറിന്റെ ക്ഷണ പ്രകാരം, ലണ്ടനിലെ ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച് സംഘടിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‘നിർമിത ബുദ്ധിയുടെ കാലത്തെ പൊതു ഭരണം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്താൻ ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ലണ്ടനിലേക്ക്. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്‌ളെയറിന്റെ ക്ഷണ പ്രകാരം, ലണ്ടനിലെ ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച് സംഘടിപ്പിക്കുന്ന സെമിനാറിൽ സംസാരിക്കാനാണ് യാത്ര. നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ജനജീവിതം മെച്ചപ്പെടുത്തുന്നതിനും പൊതുഭരണം  മികച്ചതാക്കുന്നതിനുമുള്ള ചട്ടക്കൂടിന് രൂപം കൊടുക്കുകയാണ് ജൂലൈ 9 നു നടക്കുന്ന സെമിനാറിന്റെ ലക്ഷ്യം. 

ഡിജിറ്റൽ അടിസ്‌ഥാന സൗകര്യങ്ങൾ (ഡിപിഐ), ഇന്ത്യഎഐ എന്നിവ വികസിപ്പിച്ച് യാഥാർഥ്യമാക്കിയതിൽ ഇന്ത്യയുടെ അനുഭവവും മുന്നേറ്റങ്ങളും ലോകരാഷ്ട്രങ്ങളുടെ നേതാക്കളടക്കമുള്ള അതിഥികളുമായി രാജീവ് ചന്ദ്രശേഖർ  പങ്കുവയ്ക്കും. ഡിജിറ്റലൈസേഷൻ സംബന്ധിച്ച ഇന്ത്യയുടെ അനുഭവ സമ്പത്ത് മറ്റു രാജ്യങ്ങൾക്ക് ‌‌ഉപയുക്തമാക്കാമെന്ന് അദ്ദേഹം ഉദാഹരണങ്ങൾ സഹിതം സൂചിപ്പിക്കും. വിവിധ രാജ്യങ്ങളിൽനിന്ന് ഭരണകർത്താക്കളും ഉന്നത ഉദ്യോഗസ്‌ഥരും നയരൂപീകരണ വിദഗ്ധരും സമ്മേളനത്തിനെത്തും. 

ADVERTISEMENT

സർക്കാരുകൾക്കും രാഷ്ട്രീയ നേതാക്കളടക്കം പൊതുപ്രവർത്തകർക്കും ഭരണതന്ത്രങ്ങൾ, നയരൂപീകരണം, നിർവഹണം എന്നീ മേഖലകളിൽ മാർഗനിർദ്ദേശങ്ങൾ നൽകാൻ ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ സ്‌ഥാപിതമായിട്ടുള്ള സ്വതന്ത്ര ഗവേഷണ, പരിശീലന സ്‌ഥാപനമാണ് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച്. 

തിരഞ്ഞെടുപ്പിലൂടെ ലേബർ പാർട്ടി അധികാരത്തിലേറുന്ന വേളയിൽ ലേബർ പാർട്ടി നേതാവ് കൂടിയായ മുൻ പ്രധാനമന്ത്രി ടോണി  ബ്ലെയറിന്റെ ക്ഷണ പ്രകാരം ഇന്ത്യയിൽനിന്ന് ബ്രിട്ടനിലെത്തുന്ന പ്രഥമ രാഷ്ട്രീയ നേതാവാണ് രാജീവ് ചന്ദ്രശേഖർ എന്ന സവിശേഷതയുമുണ്ട്.

English Summary:

Rajeev Chandrasekhar to Deliver Keynote on AI and Public Administration in London