കാക്കനാട്ടെ ഫ്ലാറ്റിലെ താമസക്കാർക്ക് ഛര്‍ദി; കാരണക്കാർ ആസ്ട്രോ, റോട്ട വൈറസുകൾ
തിരുവനന്തപുരം∙ കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാകാൻ കാരണമായത് ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ആസ്ട്രോ, റോട്ട വൈറസുകളുടെ സാന്നിധ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയില്‍. ഫ്ലാറ്റിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും പരിശോധനയ്ക്ക് വിധേയമാക്കിയ കുടിവെള്ള സാംപിളുകളില്‍ കോളിഫോം

തിരുവനന്തപുരം∙ കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാകാൻ കാരണമായത് ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ആസ്ട്രോ, റോട്ട വൈറസുകളുടെ സാന്നിധ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയില്‍. ഫ്ലാറ്റിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും പരിശോധനയ്ക്ക് വിധേയമാക്കിയ കുടിവെള്ള സാംപിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഓവര്‍ ഹെഡ് ടാങ്കുകളിലെയും ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നുള്ള ടാങ്കുകളിലെയും ശുചീകരണവും ക്ലോറിനേഷനും ശരിയായ രീതിയില്‍ നടത്തിയിരുന്നില്ലെന്നും കണ്ടെത്തി.
രോഗബാധ തടയുന്നതിനായി ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായും ഫ്ലാറ്റിലെ ഉത്തരവാദിത്തപ്പെട്ടവരുമായും സഹകരിച്ച് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ജലസ്രോതസ്സുകളിലും ജലസംഭരണികളിലും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന ഓരോ ദിവസവും നടത്തുന്നു. കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന് നടത്തുന്നു. ആറു മാസത്തിലൊരിക്കല്‍ വെള്ളത്തിന്റെ ബാക്ടീരിയോളജിക്കല്‍, കെമിക്കല്‍ പരിശോധന നടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.