‘ഗോമാംസ കള്ളക്കടത്തിന് ഔദ്യോഗിക അനുമതി’, കേന്ദ്രമന്ത്രിക്കെതിരെ ആരോപണവുമായി മഹുവ മൊയ്ത്ര
ന്യൂഡൽഹി∙ ഗോമാംസം കടത്താൻ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂർ ഔദ്യോഗിക അനുമതി നൽകിയെന്ന ആരോപണവുമായിതൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ– ബംഗ്ലദേശ് അതിർത്തിയില്‍ ഗോമാംസം കടത്തുന്നതിനുള്ള അനുമതി പത്രം കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റർ ഹെഡിൽ അച്ചടിച്ച് ബിഎസ്എഫിന് നൽകിയെന്നാണ് മഹുവ

ന്യൂഡൽഹി∙ ഗോമാംസം കടത്താൻ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂർ ഔദ്യോഗിക അനുമതി നൽകിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ– ബംഗ്ലദേശ് അതിർത്തിയില്‍ ഗോമാംസം കടത്തുന്നതിനുള്ള അനുമതിപത്രം കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റർ ഹെഡിൽ ബിഎസ്എഫിന് നൽകിയെന്നാണ് ആരോപണം.
ഈ വിഷയത്തിൽ മഹുവ ആഭ്യന്തര മന്ത്രിയുടെയും ഗോരക്ഷാ സേനയുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചു. ഒപ്പം മന്ത്രിയുടെ കയ്യൊപ്പുള്ള അനുമതി പത്രത്തിന്റെ ചിത്രവും പങ്കുവച്ചു. എന്നാൽ പ്രദേശവാസികൾക്ക് ഇത്തരം അനുമതിപത്രം അനുവദിക്കാൻ ജനപ്രതിനിധികൾക്ക് അധികാരമുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ ദേശീയമാധ്യങ്ങളോട് പ്രതികരിച്ചു.
ആരോപണം തെറ്റാണെന്നും ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതു മഹുവ ശീലമാക്കുകയാണെന്നുമുള്ള മറുപടിയുമായി ശാന്തനുവും രംഗത്തെത്തി. ‘‘വെറും മൂന്നു കിലോ ഗോമാംസം ആരെങ്കിലും കടത്തുമോ? അസംബന്ധമല്ലേ അത്? അതിർത്തി പ്രദേശങ്ങളിലെ പ്രാദേശിക പ്രശ്‌നങ്ങൾ ലഘൂകരിക്കാനാണ് ഇത്തരം പാസുകൾ നൽകുന്നതെന്ന് അവർക്കറിയാം. വസ്തുതകൾ അവർ മനഃപൂർവം മറച്ചുവയ്ക്കുകയാണ്’’ – ശാന്തനു ഠാക്കൂർ പറഞ്ഞു.