ഗുജറാത്തിലെ ഗെയിമിങ് സെന്റർ ദുരന്തം: 20 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ
രാജ്കോട്ട് ∙ ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മകൻ മരിച്ചതിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പിതാവ് കോടതിയിൽ. മേയ് 25നു മരിച്ച രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥി നീരവിന്റെ (20) പിതാവ് റാസിക് വെക്കാരിയ എന്ന വ്യവസായിയാണു രാജ്കോട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ

രാജ്‌കോട്ട് ∙ ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മകൻ മരിച്ചതിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പിതാവ് കോടതിയിൽ. മേയ് 25നു മരിച്ച രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥി നീരവിന്റെ (20) പിതാവ് റാസിക് വെക്കാരിയ എന്ന വ്യവസായിയാണു രാജ്കോട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. അശ്രദ്ധമായ സമീപനത്തിനും സേവനത്തിലെ അപാകതയ്ക്കുമാണു ഗെയിമിങ് സ്ഥാപനത്തിന്റെ അധികൃതരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നന്നായി പഠിച്ചിരുന്ന നീരവ് സ്ഥിരമായി ടിആർപി ഗെയിം സോൺ സന്ദർശിക്കാറുണ്ടായിരുന്നെന്നു പിതാവ് പറഞ്ഞു.
റേസ്‌വേ എന്റർപ്രൈസസിന്റെ ഉടമ, പങ്കാളികൾ, രാജ്‌കോട്ട് കലക്ടർ, പൊലീസ് കമ്മിഷണർ, മുനിസിപ്പൽ കമ്മിഷണർ എന്നിവരുൾപ്പെടെയുള്ളവർക്കു കമ്മിഷൻ നോട്ടിസ് അയച്ചു. 9 കുട്ടികളടക്കം 32 പേരുടെ മരണത്തിനിടയാക്കിയ ഗെയിമിങ് സെന്ററിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയിൻ, ഗെയിം സോൺ ഉടമ യുവരാജ് സിങ് സോളങ്കി എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സുരക്ഷാ മാർഗങ്ങളില്ലാതിരുന്നതാണ് അപകടം ഗുരുതരമാകാൻ ഇടയാക്കിയതെന്നാണു കണ്ടെത്തൽ.