കൊച്ചി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ അടുത്ത മാസം മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐഎൻടിയുസി. ജൂലൈ 26ന് മിൽമയുടെ ദക്ഷിണമേഖലയിൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കോടു കൂടിയാണു സമരപരമ്പരകൾ ആരംഭിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരൻ പറഞ്ഞു. പൊതുമേഖലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ അടുത്ത മാസം മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐഎൻടിയുസി. ജൂലൈ 26ന് മിൽമയുടെ ദക്ഷിണമേഖലയിൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കോടു കൂടിയാണു സമരപരമ്പരകൾ ആരംഭിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരൻ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സ്വകാര്യവത്കരണത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കുമെതിരെ ഓഗസ്റ്റ് 5ന് എല്ലാ ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലും ധർണ നടത്തും. ഓഗസ്റ്റ് 21ന് ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ചു മാർച്ചും ധർണയും സംഘടിപ്പിക്കും. ഓഗസ്റ്റ് 27ന് തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും മഹാത്മാ അയ്യങ്കാളി പദ്ധതിയുടെയും കീഴിലുള്ള തൊഴിലാളികളുടെ ധർണ നടത്തും.

ADVERTISEMENT

12 വര്‍ഷമായി ദേശീയ മിനിമം വേതനം ഉയർത്തണമെന്ന ആവശ്യം തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ ഇതിനു പകരം നടപ്പാക്കിയത് മിനിമം തറ േവതനമാണെന്ന് (minimum floor wage) ചന്ദ്രശേഖരൻ ആരോപിച്ചു. ഓരോ പൊതുമേഖലാ സ്ഥാപനങ്ങളായി വിറ്റുതുലച്ചു കൊണ്ടിരിക്കുകയാണ്. എയർ ഇന്ത്യ സ്വകാര്യ വ്യക്തികൾക്ക് വിറ്റു. ഒട്ടേറെ സ്വകാര്യ വിമാനക്കമ്പനികൾ തുടങ്ങുകയും ലാഭമുണ്ടാക്കി നിർത്തിപ്പോവുകയും ചെയ്യുന്നു. ബിഎസ്എൻഎല്ലിനെ ഏതു വിധേയനെയും തകർക്കാൻ ശ്രമിക്കുമ്പോൾ തന്നെ സ്വകാര്യ ടെലികോം കമ്പനികൾ വൻ ലാഭമുണ്ടാക്കി അവരും പ്രവർത്തനം നിർത്തുന്നു. റെയിൽവേയും പോസ്റ്റ് ഓഫിസുമെല്ലാം സ്വകാര്യവത്ക്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സർക്കാരും ഇപ്പോൾ സ്വകാര്യമേഖലയുടെ പുറകെയാണ്. രാജ്യാന്തര വേദികളിൽ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ക്ഷേമനിധി ബോർഡുകൾക്ക് എന്തു സംഭവിച്ചു എന്നും അദ്ദേഹം ചോദിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Asked for 'minimum wage', given 'floor wage'; INTUC for the strike series