തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്കു കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂർത്തിയായി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 12ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ ഭവനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്കു കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂർത്തിയായി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 12ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ ഭവനത്തിന്റെ താക്കോൽ മറിയക്കുട്ടിക്ക് കൈമാറും.

സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറിൽ മകൾ പ്രിൻസിയുടെ വീട്ടിലാണ്. കാലഹരണപ്പെട്ട ഈ വീട് പൊളിച്ചാണ് 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. ഇതിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും സുധാകരന്‍ പറഞ്ഞു.

ADVERTISEMENT

സുധാകരന്റെ കുറിപ്പിൽനിന്ന്:

മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ്. സിപിഎം എന്ന ക്രിമിനൽ പാർട്ടിയാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം. സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നതുതന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്. എന്നാൽ, പെൻഷൻ അവകാശമല്ല ഔദാര്യമാണ് എന്നാണു പിണറായി വിജയന്റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജപ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം.

ADVERTISEMENT

ഈ വന്ദ്യ വയോധികയെപ്പറ്റി നവമാധ്യമങ്ങളിൽ സിപിഎം അശ്ലീല കഥകൾ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാനാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിർമിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായി. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോൺഗ്രസ്.

English Summary:

KPCC Completes House for dukki Native Mariyakutty

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT