നികുതി വെട്ടിച്ചെന്ന കേസ്: പ്രത്യേക കോടതി ഉത്തരവിനെതിരെ സുരേഷ് ഗോപി ഹൈക്കോടതിയിൽ
കൊച്ചി ∙ വ്യാജ രേഖ ചമച്ച് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ നൽകി. വിടുതൽ ഹർജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിലിലാണു എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ

കൊച്ചി ∙ വ്യാജ രേഖ ചമച്ച് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ നൽകി. വിടുതൽ ഹർജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
ഏപ്രിലിലാണു എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിടുതൽ ഹർജി തള്ളിയത്. നികുതി വെട്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പുതുച്ചേരിയിൽ ഇല്ലാത്ത മേൽവിലാസത്തിൽ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതിപ്പണം വെട്ടിച്ചെന്നാണു കുറ്റപത്രത്തിലെ ആരോപണം. 3,60,300 രൂപ വെട്ടിച്ചെന്ന ആരോപണം തെറ്റാണെന്നും പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത വാഹനത്തിന് കേരളത്തിൽ നികുതി അടയ്ക്കേണ്ടതില്ലെന്നും ഹർജിയിൽ പറയുന്നു.
കേരളത്തിൽ വിലാസമുള്ളതിനാൽ ഇവിടെ നികുതി അടയ്ക്കണമെന്ന പ്രോസിക്യൂഷൻ വാദം നിയമത്തിനെതിരാണ്. മേൽവിലാസമല്ല, വാഹനത്തിന്റെ ഉപയോഗമാണു നികുതി നിശ്ചയിക്കുന്നത്. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. 2010 ജനുവരിയിൽ ആഡംബര കാർ വ്യാജരേഖ ചമച്ച് റജിസ്റ്റർ ചെയ്തെന്നാണ് കേസ്.