വിഴിഞ്ഞത്ത് മോഹക്കപ്പലിന് സ്വപ്നനങ്കൂരം; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് – ചിത്രങ്ങൾ
ഓൺലൈൻ ഡെസ്ക്
Published: July 11 , 2024 06:34 AM IST
Updated: July 11, 2024 11:40 AM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
തിരുവനന്തപുരം∙ കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ് സാൻഫെർണാണ്ടോ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകിയാണു കപ്പലിനെ സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികൾ ആഘോഷമാക്കി. മദർഷിപ്പിന്റെ
Sign in to continue reading

തിരുവനന്തപുരം∙ കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ് സാൻഫെർണാണ്ടോ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകിയാണു കപ്പലിനെ സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികൾ ആഘോഷമാക്കി. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖ ക്യാപ്റ്റൻ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്നു പുറപ്പെട്ടിരുന്നു. സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്.
സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ ഈ കപ്പലിന് 9 വർഷം പഴക്കമുണ്ട്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽനിന്ന് പുറപ്പെട്ടത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ബർത്തിങ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസും നടക്കും. പബ്ലിക് ഹെൽത്ത് ഓഫിസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും വേണം. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയിനുകളാകും ചരക്ക് ഇറക്കുക. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും.
English Summary:
Vizhinjam Port Welcomes First Mothership 'San Fernando'