ഇന്റർനെറ്റിനെ ഇളക്കിമറിച്ച് അംബാനി കല്യാണം; ഇന്ത്യക്കാർ തിരഞ്ഞ ‘സ്വപ്നവിവാഹം’– വിഡിയോ
മുംബൈ ∙ ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്റർനെറ്റിൽ തരംഗമാകുന്നു. അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹമാണ് വെള്ളിയാഴ്ച ഇന്ത്യ ഏറ്റവുമധികം ഗൂഗിളിൽ

മുംബൈ ∙ ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്റർനെറ്റിൽ തരംഗമാകുന്നു. അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹമാണ് വെള്ളിയാഴ്ച ഇന്ത്യ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത്.
വെള്ളിയാഴ്ച രാത്രി നടക്കുന്ന വിവാഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും വൈറലാണ്. അംബാനി കുടുംബത്തിലെ വിവാഹ ചടങ്ങുകളും വിശിഷ്ടാതിഥികളുടെ പട്ടികയും തുടങ്ങി ഭക്ഷണ വിശേഷങ്ങൾ വരെയുള്ള കാര്യങ്ങളാണ് ഇന്ത്യക്കാർ ഗൂഗിളിൽ തിരയുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകൾ വിവിധ സമൂഹമാധ്യമങ്ങളിലെ ട്രെൻഡിങ് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനത്ത് ഇടംനേടി. എക്സിൽ ഇംഗ്ലിഷിനു പുറമേ ഹിന്ദിയിലും ഈ കല്യാണത്തെപ്പറ്റിയുള്ള വിവരങ്ങൾ ആളുകൾ തിരയുന്നുണ്ട്. ശതകോടികൾ ചെലവിട്ടുള്ള ‘സ്വപ്ന വിവാഹം’ എന്ന തരത്തിൽ ചർച്ചകളും സജീവമാണ്.
കഴിഞ്ഞ മാർച്ചിൽ ഗുജറാത്തിൽ നടത്തിയ ഇവരുടെ വിവാഹപൂർവ ആഘോഷങ്ങളും വൈറലായിരുന്നു. ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ മുഖ്യമന്ത്രിമാരും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖരാണു പങ്കെടുക്കുന്നത്.
ഞായറാഴ്ച മംഗൾ ഉത്സവ് ദിനത്തിൽ കൂടുതൽ ബോളിവുഡ് താരനിര അണിനിരക്കും. യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. അതിഥികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങളാണു മുംബൈയിലെത്തുന്നത്.