ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന് 22 കോടിയുടെ സ്വത്ത്; അഞ്ചിടത്ത് ഭൂമി, 2 ഫ്ലാറ്റ്: വാർഷിക വരുമാനം 42 ലക്ഷം!
മുംബൈ ∙ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുർവിനിയോഗം നടത്തിയതിനും നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്ട്. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്കു രണ്ട് ഫ്ലാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയും

മുംബൈ ∙ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുർവിനിയോഗം നടത്തിയതിനും നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്ട്. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്കു രണ്ട് ഫ്ലാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയും സ്വന്തമായുണ്ട്. 22 കോടിയാണ് ഇതിന്റെയെല്ലാം മൂല്യം.
പുണെ ജില്ലയിലെ മഹലുംഗിൽ 16 കോടി രൂപ വിലമതിക്കുന്ന രണ്ടു സ്ഥലങ്ങളുണ്ട്. പുണെയിലെതന്നെ ധഡാവാലിയിൽ 4 കോടി രൂപയും അഹമ്മദ്‌നഗറിലെ പച്ചുണ്ടെയിൽ 25 ലക്ഷം രൂപയും നന്ദൂരിൽ ഒരു കോടി രൂപയും വിലമതിക്കുന്ന സ്ഥലങ്ങളുണ്ടെന്നാണു വെളിപ്പെടുത്തൽ. പാച്ചുണ്ടെയിലെയും നന്ദൂരിലെയും ഭൂമി അമ്മയുടെ സമ്മാനമാണെന്നാണ് പൂജ അധികൃതരെ അറിയിച്ചിരിക്കുന്നത്.
ഭൂസ്വത്തുക്കളിൽനിന്നു മാത്രം 30 ലക്ഷം വാർഷിക വരുമാനവും ഫ്ലാറ്റുകളിൽനിന്നു 8 ലക്ഷം രൂപയുടെ വരുമാനവും ലഭിക്കുന്നുവെന്നാണു കണക്ക്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് സ്വത്തുക്കൾ വാങ്ങിയിരിക്കുന്നത്. ഇതില്‍നിന്നടക്കം പ്രതിവർഷം 42 ലക്ഷമാണ് പൂജയുടെ പ്രതിവർഷ വരുമാനം. 2023 ബാച്ച് ഐഎഎസ് ഓഫിസറായ പൂജ 2025 ജൂണ്‍വരെ പ്രൊബേഷനിലാണ്. വകുപ്പുതല നടപടിയുടെ ഭാഗമായി ഇവരെ സ്ഥലംമാറ്റിയിരുന്നു.