നാലാം തവണ നേപ്പാളിൽ പ്രചണ്ഡയ്ക്ക് കാലിടറി; അവിശ്വാസത്തിൽ തോറ്റ് പുറത്ത്
കഠ്മണ്ഡു ∙ നേപ്പാളിൽ അവിശ്വാസ പ്രമേയത്തിൽ കാലിടറി പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ. പാർലമെന്റിൽ നേപ്പാളി കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും (സിപിഎൻ– യുഎംഎൽ) കൈ കോർത്തതോടെയാണു പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ പരാജയപ്പെട്ടത്. 275 അംഗ

കഠ്മണ്ഡു ∙ നേപ്പാളിൽ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ പുറത്തായി. പാർലമെന്റിൽ നേപ്പാളി കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും (സിപിഎൻ– യുഎംഎൽ) കൈ കോർത്തതോടെയാണ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ പരാജയപ്പെട്ടത്.
275 അംഗ പാർലമെന്റിൽ 63 പേർ മാത്രമേ പ്രചണ്ഡയെ പിന്തുണച്ചുള്ളൂ. 194 പേർ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തപ്പോൾ ഒരംഗം വിട്ടുനിന്നു. സിപിഎൻ– യുഎംഎൽ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ കെ.പി.ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും. പ്രചണ്ഡയുടെ പരാജയം സ്പീക്കർ പ്രഖ്യാപിച്ചതിനു പിന്നാലെ അംഗങ്ങൾ ഒലിയെ അഭിനന്ദിക്കാനെത്തി.
നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ഷെർ ബഹാദൂർ ദുബെയും ഒലിയും ഇപ്പോഴത്തെ പാർലമെന്റിന്റെ കാലാവധി തീരുന്നതു വരെ പ്രധാനമന്ത്രിസ്ഥാനം പങ്കിടുമെന്നും റിപ്പോർട്ടുണ്ട്. ദുബെയും ഒലിയും ഉടൻ പ്രസിഡന്റിനെ കാണും. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 3 വിശ്വാസവോട്ട് പ്രചണ്ഡ ജയിച്ചിരുന്നു. നേപ്പാളി കോൺഗ്രസിനും സിപിഎൻ–യുഎംഎലിനും കൂടി 167 അംഗങ്ങളുണ്ട്.