കൊച്ചി ∙ തന്റെ 91–ാം വയസ്സിലും എംടി എന്ന രണ്ടക്ഷരത്തിനു മലയാളം മാത്രമല്ല, ഇന്ത്യയിലെ ഒട്ടനേകം ഭാഷകളിലെ പ്രേക്ഷകരെ ത്രസിപ്പിക്കാനാകും എന്നതിന്റെ നേർസാക്ഷ്യമായി ‘മനോരഥങ്ങൾ’ ട്രെയിലർ പുറത്തിറക്കൽ ചടങ്ങ്. വേദിയിൽ മമ്മൂട്ടി അടക്കമുള്ള അഭിനയപ്രതിഭകൾ, പ്രിയപ്പെട്ട എഴുത്തുകാരന്റെ തൂലികയിൽ വിരിഞ്ഞ കഥയെ വെള്ളിത്തിരയിലേക്ക് പറിച്ചുനടാൻ ലഭിച്ച അവസരത്തിന് നന്ദി പറയുന്ന പ്രശസ്ത സംവിധായകർ, ഭാഷാ അതിർത്തികൾ കടന്നുവന്ന് 9 ചിത്രങ്ങളുടെ ആന്തോളജിക്ക് ദൃശ്യഭാഷ്യമൊരുക്കുന്ന നിർമാതാക്കളുടെ ആശംസ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തന്റെ 91–ാം വയസ്സിലും എംടി എന്ന രണ്ടക്ഷരത്തിനു മലയാളം മാത്രമല്ല, ഇന്ത്യയിലെ ഒട്ടനേകം ഭാഷകളിലെ പ്രേക്ഷകരെ ത്രസിപ്പിക്കാനാകും എന്നതിന്റെ നേർസാക്ഷ്യമായി ‘മനോരഥങ്ങൾ’ ട്രെയിലർ പുറത്തിറക്കൽ ചടങ്ങ്. വേദിയിൽ മമ്മൂട്ടി അടക്കമുള്ള അഭിനയപ്രതിഭകൾ, പ്രിയപ്പെട്ട എഴുത്തുകാരന്റെ തൂലികയിൽ വിരിഞ്ഞ കഥയെ വെള്ളിത്തിരയിലേക്ക് പറിച്ചുനടാൻ ലഭിച്ച അവസരത്തിന് നന്ദി പറയുന്ന പ്രശസ്ത സംവിധായകർ, ഭാഷാ അതിർത്തികൾ കടന്നുവന്ന് 9 ചിത്രങ്ങളുടെ ആന്തോളജിക്ക് ദൃശ്യഭാഷ്യമൊരുക്കുന്ന നിർമാതാക്കളുടെ ആശംസ... പൊതുവെ ജന്മദിനാഘോഷം നടത്താറില്ലാത്ത എം.ടി.വാസുദേവൻ നായർ തന്റെ 91–ാം പിറന്നാൾദിനം കൊച്ചിയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. നടന്മാരായ ബിജു മേനോൻ, ഇന്ദ്രജിത് സുകുമാരൻ, ആസിഫ് അലി എന്നിവർ ചേർന്ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി

സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, രഞ്ജിത്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് 9 ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നത്. പ്രിയദർശൻ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുന്നു. എംടിയുടെ മകളും നർത്തകിയുമായ അശ്വതിയാണ് ഒരു സിനിമയുടെ സംവിധാനം. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ബിജു മേനോൻ, ആസിഫ് അലി, സിദ്ദിഖ്, ഇന്ദ്രജിത്, ഇന്ദ്രൻസ്, വിനീത്, പാർവതി തിരുവോത്ത്, അപർണ ബാലമുരളി, ദുർഗ കൃഷ്ണ, ആൻ ആഗസ്റ്റിൻ, സുരഭി ലക്ഷ്മി, നദിയ മൊയ്തു തുടങ്ങി ഒട്ടേറെ താരങ്ങളാണ് അഭിനയിക്കുന്നത്.

എം.ടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും ബിജു മേനോനും. (ചിത്രം - അരുൺ ശ്രീധർ - മനോരമ)
ADVERTISEMENT

ഗുജറാത്തിൽ ഷൂട്ടിങ് ലൊക്കേഷനിലായതിനാൽ മോഹൻലാലിന്റെ ആശംസ വിഡിയോ വഴി വേദിയിൽ പ്രദർശിപ്പിച്ചു. ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ, സംവിധായകൻ വി.കെ.പ്രകാശ്, അഭിനേതാക്കളായ ടി.ജി.രവി, സണ്ണി വെയ്ൻ, ഹരീഷ് ഉത്തമൻ, മുത്തുമണി, സോഹൻ സീനുലാൽ, കൈലാഷ്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, മന്ത്രി പി.രാജീവ്, ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും പരിപാടിക്കെത്തി. ഒരേ കാലഘട്ടത്തിൽ സിനിമാ മേഖലയിലെത്തിയ മഹാനടൻ മധുവിന്റെ ഹൃദ്യമായ ആശംസാവിഡിയോയും പ്രദർശിപ്പിച്ചു.

എം.ടി വാസുദേവൻ നായർ, മകൾ അശ്വതി, മമ്മൂട്ടി. (ചിത്രം - അരുൺ ശ്രീധർ - മനോരമ)

‘‘എംടി ഇന്നും ചെറുപ്പമാണ്. എഴുത്തിൽ, വായനയിൽ, സാഹിത്യ, സാമൂഹിക, സാംസ്കാരിക, ഇടപെടലുകളിലെല്ലാം ആ ചെറുപ്പം കാത്തുസൂക്ഷിക്കുന്നു. രണ്ടാം ലോകയുദ്ധത്തെ ആസ്പദമാക്കി രചിച്ച നോവൽ വായിക്കാനായി എംടി കൊടുത്തയച്ചു. അത് എന്റെ മകളാണ് ആദ്യം വായിച്ചത്. എന്റെ മകൾക്ക് ഇഷ്ടമാകുന്ന സാഹിത്യസൃഷ്ടികൾ വരെ എംടി ഇന്നും ആസ്വദിക്കുന്നു. എംടിക്ക് പ്രായമാവുകയല്ല, ഒരു വർഷം കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ കൂടി എന്നു മാത്രമേയുള്ളൂ’’– മമ്മൂട്ടി പറഞ്ഞു.

ADVERTISEMENT

കമൽ ഹാസനാണ് 106 സെക്കൻഡ് നീണ്ട ട്രെയിലർ അവതരിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്‍ഫോമായ സീ5ലൂടെ ഓഗസ്റ്റ് 15ന് ‘മനോരഥങ്ങൾ’ റിലീസ് ചെയ്യും. സീ5 മാനേജിങ് ഡയറക്ടറും എംഡിയുമായ പുനീത് ഗോയങ്ക, സരിഗമ ഇന്ത്യ ലിമിറ്റഡ് എംഡി വിക്രം മെഹ്റ എന്നിവരാണു ചിത്രത്തിന്റെ നിർമാതാക്കൾ. മലയാളത്തിൽ ഒട്ടേറെ നല്ല പ്രമേയങ്ങൾ സിനിമകളാകുന്നു എന്ന് അഭിപ്രായപ്പെട്ട ഇരുവരും എംടിക്ക് തങ്ങളുടെ ആദരവ് കൈമാറി.

English Summary:

Trailer Release of 'Manorathangal' by M.T. Vasudevan Nair

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT