സേര്‍ച്ച് കമ്മിറ്റികള്‍ക്കു പഞ്ഞമില്ല; വെറ്ററിനറി സര്‍വകലാശാലയിലും സര്‍ക്കാരിന്റെ സമാന്തര നീക്കം
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു പുതിയ വിസിയെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. സാങ്കേതിക സര്‍വകലാശാലയില്‍

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു പുതിയ വിസിയെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റിക്ക് സാമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിനു സമാനമായാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. മൃഗസംരക്ഷണ വകുപ്പാണു കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്.
സര്‍വകലാശാല നിയമത്തിലുള്ള ഗവര്‍ണറുടെ പ്രതിനിധിയെ ഒഴിവാക്കിയാണു സര്‍ക്കാരിന്റെ ഉത്തരവ്. നിയമത്തില്‍ നിന്നും വ്യത്യസ്തമായി സര്‍വകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും പ്രതിനിധികളെ സര്‍ക്കാര്‍ കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ പ്രത്യേക ഉത്തരവായി പിന്നീട് തീരുമാനിക്കും.
സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.മേരി ജോര്‍ജ്, ഗവര്‍ണറെയും സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ ജൂലൈ 17ന് ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണു ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികള്‍ക്കു സമാന്തരമായി സര്‍ക്കാര്‍ പുതിയ കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മിറ്റി ആര് രൂപീകരിക്കണമെന്നതു സംബന്ധിച്ചു സര്‍വകലാശാല നിയമത്തില്‍ വ്യക്തത ഇല്ലാത്തതുകൊണ്ടാണു സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്നാണു സര്‍ക്കാര്‍ നിലപാട്. വിസിമാരുടെ നിയമന അധികാരി കൂടിയായ ഗവര്‍ണറാണു കാലങ്ങളായി സേര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. ഗവര്‍ണറുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെയാണു സര്‍ക്കാരിന്റെ നീക്കം.