കോട്ടയം ∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ രക്തസാക്ഷിയായ ശുചീകരണ തൊഴിലാളി ജോയിയെ ഓർമിക്കാൻ ‘ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതി. ജോയ് എന്ന പേര് ജഡ്ജ് ഒൺലി യുവർസെൽഫ് (JOY- Judge Only Yourself) എന്നു വികസിപ്പിച്ചാണു പദ്ധതിക്കു രൂപം നൽകിയത്. മാലിന്യത്തിനിടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ രക്തസാക്ഷിയായ ശുചീകരണ തൊഴിലാളി ജോയിയെ ഓർമിക്കാൻ ‘ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതി. ജോയ് എന്ന പേര് ജഡ്ജ് ഒൺലി യുവർസെൽഫ് (JOY- Judge Only Yourself) എന്നു വികസിപ്പിച്ചാണു പദ്ധതിക്കു രൂപം നൽകിയത്. മാലിന്യത്തിനിടയിൽ ജോയിയുടെ മരണം കണ്ട വേദനയിൽ നിന്നാണു പദ്ധതിക്കു രൂപം നൽകിതെന്നു മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറി എബി ഇമ്മാനുവൽ പറഞ്ഞു.

വലിച്ചെറിയുന്നതും കൈകാര്യം ചെയ്യാതെ അവശേഷിപ്പിക്കുന്നതുമായ ജൈവ - അജൈവ മാലിന്യങ്ങൾ പ്രകൃതിയുടെ നാശത്തിനും ജീവജാലങ്ങളുടെയും സഹജീവികളുടെയും ജീവഹാനിക്കും ഇടയാക്കുന്ന കുറ്റകൃത്യമാണെന്ന് ഓർമിക്കുക എന്നതാണു ജോയിയുടെ രക്തസാക്ഷിത്വം നൽകേണ്ട തിരിച്ചറിവെന്നും അദ്ദേഹം വ്യക്തമാക്കി. 6 വർഷത്തിലേറെയായി സ്കൂളുകളിലും കോളജുകളിലുമായി രൂപപ്പെടുത്തിയ ക്ലൈമറ്റ് ആക്‌ഷൻ ഗ്രൂപ്പുകളിലൂടെയാണ് (ക്ലാപ്) പദ്ധതി തുടങ്ങുന്നത്. മീനച്ചിൽ നദീസംരക്ഷണ സമിതിയും ഫീൽഡുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പൂഞ്ഞാർ ഭൂമികയിലെ സിറ്റിസൺസ് ക്ലൈമറ്റ് എജ്യുക്കേഷൻ സെന്ററും ചേർന്നാണു പദ്ധതികൾ ആവിഷ്കരിക്കുക.

ADVERTISEMENT

ആദ്യഘട്ടമായി ശുചിത്വ മിഷനും ഗ്രാമപഞ്ചായത്തുകളും സ്കൂളുകളിൽ സ്ഥാപിച്ച തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ചാലഞ്ച് നടത്തും. തുമ്പൂർമുഴി മാതൃകയുടെ ഉപജ്ഞാതാവ് ഡോ. ഫ്രാൻസിസ് സേവ്യർ പരിശീലകനായെത്തും. സഹകാരികളായ മുഴുവൻ സ്കൂളുകളിലും പ്ലാസ്റ്റിക് പേന ഡ്രോപ് ബോക്സുകൾ, വിദ്യാർഥികൾ ഉപയോഗിച്ചുകളയുന്ന പ്ലാസ്റ്റിക് പേനകൾ എവിടെ പോകുന്നു എന്ന വിലയിരുത്തൽ, കടലാസ് പേനകളുടെ നിർമാണവും ഉപയോഗവും, മഷിപ്പേനകളുടെ ഉപയോഗത്തിലൂടെ മാലിന്യരഹിത എഴുത്തും ചിന്തയും എന്ന പ്രവർത്തനം എന്നിവയും ആദ്യഘട്ട പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. മാലിന്യങ്ങൾ വ്യാപകമാവുന്ന സാഹചര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടികൾ ആവശ്യപ്പെടുന്നതിനുമായി ജനകീയ ഗ്രീൻ ഓഡിറ്റും സിറ്റിസൺ റിപ്പോർട്ടിങ്ങും പ്രോത്സാഹിപ്പിക്കും.

പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമാകാത്തതിനെതിരെ ക്യാംപെയ്ൻ, പ്രകൃതിസൗഹൃദ ബദലുകൾക്കായുള്ള പ്രവർത്തനങ്ങൾ ഇവയും പ്രവർത്തനത്തിന്റെ ഭാഗമാവും. ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് ജോയിയുടെ ഓർമയിൽ ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ് സംഗമങ്ങളും സംഘടിപ്പിക്കും. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യില്ല എന്ന പ്രതിജ്ഞയോടെയും പ്രവർത്തനത്തോടെയുമാവും ജോയിയുടെ രക്തസാക്ഷിത്വത്തിനു പരിഹാരം ചെയ്യാൻ പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയെന്നും എബി പറഞ്ഞു.

English Summary:

New Waste Management Project Honors Joy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT