നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അറസ്റ്റ്; നടൻമാർക്കെതിരായ കേസ് പിൻവലിക്കാൻ നടി, പ്രധാനവാർത്തകൾ
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ സഹപാഠികൾ അറസ്റ്റിലായതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ഒന്ന്. ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ (21) മരണത്തിലാണ് 3 പേർ അറസ്റ്റിലായത്. ഇവരെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തിൽ വിള്ളലുണ്ടായതോടെ അമ്മുവിനെ നിരന്തരം പീഡിപ്പിച്ചു.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നെന്ന വാർത്തയും പുറത്തുവന്നു. കേസുകൾ നേരിടുന്ന എല്ലാവരും ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെയാണ് കേസിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്.
ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നു സിപിഎം വ്യക്തമാക്കി. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
അതിനിടെ മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനമായി. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയമിച്ചു.