തിരുവനന്തപുരം∙ സമൂഹമാധ്യമത്തിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂരെന്ന് മന്ത്രി വി.ശിവൻകുട്ടി. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സമൂഹമാധ്യമത്തിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂരെന്ന് മന്ത്രി വി.ശിവൻകുട്ടി. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും രണ്ട് പോസ്റ്റ് ഇട്ടു എന്നാണ് തിരുവനന്തപുരം എംപി ശശി തരൂർ പറയുന്നത്.

ഒരു എംപിയ്ക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാകും എന്നും ശശി തരൂർ ചോദിക്കുന്നു. സമൂഹമാധ്യമത്തിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂർ. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദർശിക്കാനോ കണ്ടുകിട്ടിയതിനു ശേഷം ജോയിയുടെ വീട് സന്ദർശിക്കാനോ സ്ഥലം എംപി തയാറായില്ല. ഒരു എംപിയുടെ യാതൊരു ഉത്തരവാദിത്തവും ശശി തരൂർ നിർവഹിക്കുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ADVERTISEMENT

ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുമ്പോഴോ മരണമടഞ്ഞ ജോയിയെ കണ്ടെത്തിയപ്പോഴോ സംഭവസ്ഥലത്തോ വീട്ടിലോ എത്താത്ത പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തിന്റെ വിമർശനം രൂക്ഷമായപ്പോഴാണ് ജോയിയുടെ വീട് സന്ദർശിക്കാൻ പോലും തയാറായത്. എന്നിട്ടാണ് വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അപകടത്തിന് ഉത്തരവാദിയായ റെയിൽവേ നിസംഗ മനോഭാവം കൈക്കൊള്ളുന്നത് അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ വി.ജോയി, സി.കെ. ഹരീന്ദ്രൻ, ജില്ലാ കലക്ടർ ജെറോമിക് ജോർജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

English Summary:

Minister V Sivankutty Slams Shashi Tharoor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT