കോഴിക്കോട്∙ നിപ്പ ലക്ഷണങ്ങളോടെ പതിനാലുകാരനെ ചികിത്സയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് വിവരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നിപ്പ ലക്ഷണങ്ങളോടെ പതിനാലുകാരനെ ചികിത്സയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് വിവരം. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല.  ഐസലേഷനിലുള്ള കുട്ടിയെ പ്രത്യേകം റൂമിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്. പനി, തലവേദന, ശരീര വേദന എന്നിവയുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.  മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയെയാണ് നിപ്പ സംശയത്തോടെ ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

ADVERTISEMENT

പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കാണിച്ച ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നിപ്പ പോസിറ്റീവാണ്. സാംപിൾ തുടർ പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. ഇവിടെ നിന്നും പുണെ വൈറോളജി ലാബിലേക്ക് അയച്ചുകൊടുക്കും. അടുത്തദിവസം തന്നെ ഫലം അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കി. നിപ്പ സംശയത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

English Summary:

Nipah symptoms in 14-year-old: High alert, Health Minister holds emergency meeting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT