ന്യൂഡൽഹി∙ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള സന്ദേശം എംപിമാർക്ക് ലഭിച്ചത്. മലയാളി രാജ്യസഭാ എംപിമാരുമായ വി.ശിവദാസിനും എ.എ.റഹിമിനുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള സന്ദേശം എംപിമാർക്ക് ലഭിച്ചത്. മലയാളി രാജ്യസഭാ എംപിമാരുമായ വി.ശിവദാസിനും എ.എ.റഹിമിനുമാണ് സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്. 

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

ADVERTISEMENT

സന്ദേശം ലഭിച്ച ഉടൻ എംപിമാർ ഡൽഹി പൊലീസിന് വിവരം കൈമാറി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ ഏതാനും യുവാക്കൾ ലോക്സഭയ്ക്കുള്ളിൽ കയറിയത് വലിയ വിവാദമായിരുന്നു. പുതിയ ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കും. 

English Summary:

Khalistan's threat to blow up the Parliament and the Red Fort, Message received by malayali MPs