വാഷിങ്ടൻ∙ കമലാ ഹാരിസിനെ കുട്ടികളില്ലാത്ത സ്ത്രീയെന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെ.ഡി.വാൻസിന്റെ പഴയ അഭിമുഖം ചർച്ചയാകുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടി നേതാവായ കമല ഹാരിസിന് പിന്തുണ വ്യാപിക്കുന്ന ഘട്ടത്തിലാണ് 2021ൽ നടന്ന അഭിമുഖം വീണ്ടും ചർച്ചയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ കമല ഹാരിസിനെ കുട്ടികളില്ലാത്ത സ്ത്രീയെന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെ.ഡി.വാൻസിന്റെ പഴയ അഭിമുഖം ചർച്ചയാകുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടി നേതാവായ കമല ഹാരിസിന് പിന്തുണ വ്യാപിക്കുന്ന ഘട്ടത്തിലാണ് 2021ൽ നടന്ന അഭിമുഖം വീണ്ടും ചർച്ചയായത്. ഇതോടെ കമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫിന്റെ ആദ്യ ഭാര്യയിലെ മകൾ എല്ല. 

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ എല്ല എംഹോഫ് പങ്കുവെച്ച സ്റ്റോറി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ‘‘ നിങ്ങൾ എങ്ങനെയാണ് കുട്ടികളില്ലാത്തവരായി തീരുക. ഞാനും സഹോദരൻ കോളും നിങ്ങളുടെ മക്കളാണ്, ഞാൻ എന്റെ മൂന്ന് രക്ഷിതാക്കളെയും സ്നേഹിക്കുന്നു.’’ എന്നായിരുന്നു എല്ല കുറിച്ചത്. എല്ലയുടെ പ്രിയപ്പെട്ട ‘മോമല’യാണ് കമല ഹാരിസ്. അടുത്തിടെ, പലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന സംഘടനയായ യുഎൻആർഡബ്ള്യുഎയുടെ ധനസമാഹരണത്തിലേക്കുള്ള ലിങ്ക് എല്ലാ എംഹോഫ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. വിവാദമായതോടെ ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു.

ADVERTISEMENT

2008ലാണ് ഡഗ് എംഹോഫിനും ആദ്യ ഭാര്യ കെർസ്റ്റിനും വിവാഹമോചിതരാകുന്നത്. ഇതിനുശേഷം 2014–ലാണ് ഡഗും കമല ഹാരിസും വിവാഹിതരായത്. ജെ.ഡി വാൻസിന്റെ പരാമർശത്തിനെതിരെ ഡഗ് എംഹോഫിന്റെ ആദ്യ ഭാര്യ കെർസ്റ്റിനും രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമെന്നായിരുന്നു കെർസ്റ്റിൻ വിഷയത്തിൽ പ്രതികരിച്ചത്. കഴി‍ഞ്ഞ പത്തുവർഷമായി മക്കൾക്ക് കമലയും താനും ഡഗും രക്ഷിതാക്കൾ തന്നെയാണെന്ന് കെർസ്റ്റിൻ പറയുന്നു. ‌

English Summary:

Kamala Harris's Stepchildren Defend Her Against JD Vance's Childless Claim