മൂക്കിൽനിന്ന് രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ആശുപത്രിയിൽ
ബെംഗളൂരു∙ കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ മൂക്കിൽനിന്ന് രക്തം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ ബിജെപി–ജെഡിഎസ് സംയുക്ത വാർത്താ

ബെംഗളൂരു∙ കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ മൂക്കിൽനിന്ന് രക്തം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ ബിജെപി–ജെഡിഎസ് സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം. കുമാരസ്വാമിയെ ജയനഗരയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിനിടെ പെട്ടെന്നാണ് അദ്ദേഹത്തിന്റെ മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടായതായി ശ്രദ്ധയിൽപെട്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മുഡ കുംഭകോണവുമായി ബന്ധപ്പെട്ട് ബിജെപി, ജെഡിഎസ് നേതാക്കൾ ബെംഗളൂരുവിൽ യോഗം ചേർന്നിരുന്നു. യോഗ തീരുമാനങ്ങൾ മാധ്യമപ്രവർത്തകരോട് വിശദീകരിക്കുമ്പോഴാണു സംഭവം.