13–ാം നാൾ തിരച്ചിൽ പാതിവഴിയിൽ നിർത്തി; സംസാരിച്ച് കേരള, കർണാടക മുഖ്യമന്ത്രിമാർ
ഷിരൂർ (കർണാടക)∙ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് കർണാടക. ദൗത്യം അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ താൽക്കാലികമായി നിർത്താൻ

ഷിരൂർ (കർണാടക)∙ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് കർണാടക. ദൗത്യം അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ താൽക്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു. തൃശൂരിൽനിന്നു ഡ്രഡ്ജിങ്ങിനുള്ള യന്ത്രമടക്കം എത്തിച്ച ശേഷമാകും തിരച്ചിൽ പുനഃരാരംഭിക്കുക. 2 ദിവസത്തിനകം റോഡ് മാർഗം യന്ത്രം എത്തുമെന്നാണ് വിവരം.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുകയാണെങ്കിൽ തിരച്ചിൽ തിങ്കളാഴ്ച രാവിലെ ആരംഭിച്ചേക്കും. പുഴയിൽ തിരച്ചിൽ നടത്തണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു. ദൗത്യം നിർത്തരുതെന്നാണ് ആവശ്യപ്പെട്ടത്. കേരളത്തിലെയും കർണാടകയിലെയും മുഖ്യമന്ത്രിമാർ സംസാരിച്ചു. കർണാടകയുടെ സേവനത്തെ കുറച്ചുകാണുന്നില്ല. നാവികസേനയുടേത് അടക്കമുള്ള, എത്തുമെന്ന് പറഞ്ഞ പല സേവനങ്ങളും എത്തിയില്ല. തിരച്ചിൽ നിർത്തരുതെന്നാണ് യോഗത്തിൽ അഭ്യർഥിച്ചതെന്നും വിജിൻ പറഞ്ഞു.