കൽപറ്റ∙ കേരളത്തിൽ മാവോയിസ്റ്റ് പോരാട്ടം നയിക്കാൻ ഇനി ഒറ്റയാൾ. സോമനും മനോജും പിടിയിലായതോടെ കേരളത്തിൽ അവശേഷിക്കുന്നത് സി.പി.മൊയ്തീൻ മാത്രം. വയനാട്ടിലെ മാനന്തവാടി കമ്പമലയിലായിരുന്നു മാവോയിസ്റ്റുകൾ കുറച്ചുകാലമായി തമ്പടിച്ചിരുന്നത്. നാലു േപരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ കഴിഞ്ഞ ദിവസങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ കേരളത്തിൽ മാവോയിസ്റ്റ് പോരാട്ടം നയിക്കാൻ ഇനി ഒറ്റയാൾ. സോമനും മനോജും പിടിയിലായതോടെ കേരളത്തിൽ അവശേഷിക്കുന്നത് സി.പി.മൊയ്തീൻ മാത്രം. വയനാട്ടിലെ മാനന്തവാടി കമ്പമലയിലായിരുന്നു മാവോയിസ്റ്റുകൾ കുറച്ചുകാലമായി തമ്പടിച്ചിരുന്നത്. നാലു േപരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായി. ഒരാൾ തമിഴ്നാട്ടിലേക്ക് കടന്നു. ബാക്കിയുള്ളത് സി.പി.മൊയ്തീൻ മാത്രം. 

കണ്ണൂർ ജില്ലയും കർണാടകയുമായി അതിർത്തി പങ്കിടുന്ന വനപ്രദേശമാണ് വയനാട്ടിലെ കമ്പമല. ശ്രീലങ്കൻ അഭയാർഥികളും തോട്ടം തൊഴിലാളികളുമാണ് താമസം.  ഇവിടെയാണ് കേരളത്തിലെ മാവോയിസ്റ്റ് സംഘം അവസാനമായി പ്രവർത്തിച്ചതെന്ന് പറയാം. 

ADVERTISEMENT

ജൂലൈ 17നാണ് മാവോയിസ്റ്റുകൾ കാടിറങ്ങിയതെന്നാണ് വിവരം. കണ്ണൂർ അമ്പായത്തോടുനിന്ന് ഇരിട്ടിവഴി പോയതിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. 18ന് എറണാകുളത്തു നിന്നും മനോജ് പിടിയിലായി. സോമൻ ഞായറാഴ്ച ഷൊർണൂരിൽ പിടിയിലായി. സി.പി. മൊയ്തീൻ എറണാകുളം ഭാഗത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തമിഴ്നാട്ടുകാരനായ സന്തോഷ് ഇതിനിടെ കോയമ്പത്തൂരിലേക്ക് കടന്നു. സി.പി.മൊയ്തീനെ വൈകാതെ പിടികൂടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. അതോടെ കേരളത്തിലെ മാവോയിസ്റ്റ് പോരാട്ടങ്ങൾക്ക് ഏറെക്കുറെ തിരശ്ശീല വീഴും. 

വയനാട്ടിൽ നിന്ന് മാവോയിസ്റ്റായ ജിഷ കേരളത്തിലില്ല. ഇവർ കർണാടക വിരാജ്പേട്ട കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘത്തിലാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായി തിരിഞ്ഞായിരുന്നു മാവോയിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെ പല ദളങ്ങളിലും അംഗങ്ങൾ ഇല്ലാതായി. ഇതിനിടെ ചിലർ കീഴടങ്ങി.  കാപ്പിക്കളം, ലക്കിടി, ചപ്പാരം ,കണ്ണൂർ അയ്യൻകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നതോടെ മാവോയിസ്റ്റുകളിൽ ഒരുസംഘം കർണാടകയിലേക്ക് മാറി. പിന്നീട് സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേർമാത്രമായിരുന്നു പേര്യ-ആറളം-കൊട്ടിയൂർ വനമേഖലകളിൽ പ്രവർത്തിച്ചത്. 

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വോട്ടെടുപ്പിനു രണ്ട് ദിവസം മുൻപ് ഇവർ കമ്പമലയിലെത്തി. ജനം ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ദൗത്യസംഘം എത്തി പരിശോധന നടത്തിയെങ്കിലും ഉൾക്കാട്ടിലേക്ക് മറഞ്ഞ ഇവരെ കണ്ടെത്താനായില്ല. ഇതിനു ശേഷമാണ് കമ്പമലയ്ക്ക് സമീപത്തായി കുഴിബോംബ് കണ്ടെത്തിയത്. മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിനു നീക്കം നടത്തുന്നുവെന്ന സംശയം ബലപ്പെട്ടു. ഇതോടെ പരിശോധന കർശനമാക്കുകയായിരുന്നു.

വന്യമൃഗ ആക്രമണവും മാവോയിസ്റ്റുകൾക്ക് വലിയ ഭീഷണിയായി. ജനപിന്തുണ കുറഞ്ഞതാണ് വലിയ തിരിച്ചടിയായത്. നിവർത്തികേടുകൊണ്ടാണ് ഇവർ കാടിറങ്ങിയതെന്നാണ് വിവരം. ഇതിൽ രണ്ടുപേർ പൊലീസ് പിടിയിലായി. അവശേഷിക്കുന്ന സി.പി.മൊയ്തീൻ ഉടൻ പിടിയിലാകുമെന്നാണ് ദൗത്യസംഘത്തിന്റെ വിശ്വാസം.