‘ജയിൽ പോലെ ക്ലാസ് മുറി; കൊടുക്കുന്ന ലക്ഷങ്ങളുടെ പത്തിലൊരു ശതമാനം സൗകര്യങ്ങളില്ല’
ന്യൂഡൽഹി ∙ ‘‘എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇത്ര കഷ്ടപ്പെട്ടു പഠിക്കാൻ ഡൽഹിയിലേക്കു വരുന്നത്? പരസ്യത്തിൽ കാണുന്ന അധ്യാപകരാരും ഇവിടെ പഠിപ്പിക്കുന്നില്ല. ജയിൽ മുറികൾ പോലെയുള്ള ഹോസ്റ്റൽ മുറികൾ. കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ്മുറികൾ. കൊടുക്കുന്ന ലക്ഷങ്ങളുടെ പത്തിലൊരു ശതമാനം പോലും സൗകര്യങ്ങളില്ല.
ന്യൂഡൽഹി ∙ ‘‘എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇത്ര കഷ്ടപ്പെട്ടു പഠിക്കാൻ ഡൽഹിയിലേക്കു വരുന്നത്? പരസ്യത്തിൽ കാണുന്ന അധ്യാപകരാരും ഇവിടെ പഠിപ്പിക്കുന്നില്ല. ജയിൽ മുറികൾ പോലെയുള്ള ഹോസ്റ്റൽ മുറികൾ. കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ്മുറികൾ. കൊടുക്കുന്ന ലക്ഷങ്ങളുടെ പത്തിലൊരു ശതമാനം പോലും സൗകര്യങ്ങളില്ല.
ന്യൂഡൽഹി ∙ ‘‘എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇത്ര കഷ്ടപ്പെട്ടു പഠിക്കാൻ ഡൽഹിയിലേക്കു വരുന്നത്? പരസ്യത്തിൽ കാണുന്ന അധ്യാപകരാരും ഇവിടെ പഠിപ്പിക്കുന്നില്ല. ജയിൽ മുറികൾ പോലെയുള്ള ഹോസ്റ്റൽ മുറികൾ. കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ്മുറികൾ. കൊടുക്കുന്ന ലക്ഷങ്ങളുടെ പത്തിലൊരു ശതമാനം പോലും സൗകര്യങ്ങളില്ല.
ന്യൂഡൽഹി ∙ ‘‘എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇത്ര കഷ്ടപ്പെട്ടു പഠിക്കാൻ ഡൽഹിയിലേക്കു വരുന്നത്? പരസ്യത്തിൽ കാണുന്ന അധ്യാപകരാരും ഇവിടെ പഠിപ്പിക്കുന്നില്ല. ജയിൽ മുറികൾ പോലെയുള്ള ഹോസ്റ്റൽ മുറികൾ. കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ്മുറികൾ. കൊടുക്കുന്ന ലക്ഷങ്ങളുടെ പത്തിലൊരു ശതമാനം പോലും സൗകര്യങ്ങളില്ല. ഈ കുടുസു മുറികളിലേക്കു വരുന്നതിനെക്കാൾ നല്ലതു വീട്ടിലിരുന്ന പഠിക്കുന്നതാണ്’’– രജീന്ദർ നഗറിലെ അപകടത്തിൽ വിദ്യാർഥികൾ മരിച്ചതിനു പിന്നാലെ നിക്കി എന്ന ഹാൻഡിൽ നെയിമിൽ ഒരാൾ എക്സിൽ പോസ്റ്റ് ചെയ്തതാണിത്.
-
Also Read
പാലക്കാട്ട് അമ്മയും മകനും മരിച്ച നിലയിൽ
മുഖർജി നഗറിലെ കോച്ചിങ് സെന്ററിനു തീപിടിച്ച് 61 വിദ്യാർഥികൾക്കു പൊള്ളലേറ്റതിനു പിന്നാലെ ഡൽഹിയിൽ പ്രവർത്തിക്കുന്ന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതാണ്. 2023ൽ ജൂണിലുണ്ടായ സംഭവത്തിൽ ഒട്ടേറെ കേസുകൾ പരിഗണിച്ചപ്പോഴാണു കഴിഞ്ഞ ഏപ്രിലിൽ കോടതി നടപടിക്കു നിർദേശിച്ചത്.
ഡൽഹിയിൽ എത്ര സ്വകാര്യ കോച്ചിങ് സെന്ററുകളുണ്ടെന്നും അവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചു റിപ്പോർട്ട് നൽകണമെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വർമ അധ്യക്ഷനായ ബെഞ്ച് എംസിഡിക്കും ഡിഡിഎയ്ക്കും നിർദേശം നൽകിയത്. കോടതിക്കു നൽകിയ റിപ്പോർട്ടിൽ 6 കോച്ചിങ് സെന്ററുകൾ സീൽ ചെയ്തെന്നും 21 എണ്ണം സ്വമേധയാ അടച്ചുപൂട്ടിയെന്നും 20 എണ്ണത്തിന് നോട്ടിസ് നൽകിയിട്ടുണ്ടെന്നുമാണ് എംസിഡി വിശദീകരിച്ചത്.
എന്നാൽ, അടച്ചുപൂട്ടിയവയ്ക്കു പുറമേ മുഖർജി നഗറിലും പരിസരപ്രദേശങ്ങളിലും പുതിയ കോച്ചിങ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചെന്ന് അമിക്കസ് ക്യൂറി ഗൗതം നാരായൺ പറഞ്ഞു. തുടർന്നാണ് പുതിയ റിപ്പോർട്ട് നൽകാൻ എംസിഡിക്കു കോടതി നിർദേശം നൽകിയത്. ഡൽഹിയിലെ കോച്ചിങ് സെന്ററുകളുടെ പ്രവർത്തനവും സുരക്ഷയും പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയുടെ അധ്യക്ഷതയിൽ സ്വതന്ത്ര സമിതിയെയും നിയോഗിച്ചു. മേയിലാണ് അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത കോച്ചിങ് സെന്ററുകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി എംസിഡിയോടു നിർദേശിച്ചത്. നേരത്തെ നിർദേശിച്ചതനുസരിച്ച്, അനധികൃതമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററുകൾക്കെതിരെ നടപടിയെടുക്കാത്തതിൽ എംസിഡിയെ ജസ്റ്റിസ് യശ്വന്ത് വർമ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
അപകടമുണ്ടായ രജീന്ദർ നഗറിലും കോച്ചിങ് സെന്ററുകളുടെ കേന്ദ്രമായ മുഖർജി നഗറിലും പ്രവർത്തിക്കുന്നവയിലേറെയും ജനവാസ കേന്ദ്രങ്ങളുടെ നടുവിലാണ്. 3, 4 നിലയുള്ള കെട്ടിടങ്ങളിൽ ഇടുങ്ങിയ ഗോവണികളും ക്ലാസ് മുറികളുമായാണ് ഇവ പ്രവർത്തിക്കുന്നത്. 20 വിദ്യാർഥികളിൽ കൂടുതലുള്ള കോച്ചിങ് സെന്ററുകൾ ജനവാസ കേന്ദ്രങ്ങളിൽനിന്നു മാറ്റണമെന്ന ഹൈക്കോടതി നിർദേശം ഇനിയും നടപ്പാക്കിയിട്ടില്ല. ഡിഡിഎയുടെ 2016ലെ യൂണിഫൈഡ് ബിൽഡിങ് ബൈലോ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക അഗ്നിസുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്.
നിലവിൽ ഇവിടെയുള്ള നൂറിലേറെ കോച്ചിങ് സെന്ററുകൾ ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഡിഡിഎയുടെ 2020 വിജ്ഞാപനമനുസരിച്ച് കോച്ചിങ് സെന്ററുകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കോച്ചിങ് സെന്ററുകളിൽ മറ്റു റെഗുലർ കോഴ്സുകളില്ലെന്നും പരിശീലനം മാത്രമേ നൽകുന്നൂവെന്നും അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താനാകില്ലെന്നുമാണ് ഉടമകളുടെ വാദം.
ഡൽഹി കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. കെട്ടിടം പ്രവർത്തിച്ചിരുന്ന ബേസ്മെന്റിന്റെ ഉടമ ഉൾപ്പെടെ 5 പേരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. കോച്ചിങ് സെന്ററിന്റെ ഉടമകളായ രണ്ട് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.