തിരുവല്ലത്ത് 9 ബലി മണ്ഡപങ്ങളിലായി ഒരു സമയം 3500 പേർക്ക് ബലിയിടാം; ചിലയിടങ്ങളിൽ വാവുബലി ഞായറാഴ്ച
തിരുവനന്തപുരം∙ പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടകവാവിന് അനുഷ്ഠിക്കുന്ന പിതൃതർപ്പണ ചടങ്ങ് ശനിയാഴ്ച. ബലിതർപ്പണ ചടങ്ങിനു മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന 'ഒരിക്കൽ' ഇന്ന്. ക്ഷേത്രങ്ങളിലും വിവിധ സ്നാന ഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം അമാവാസി രണ്ടു
തിരുവനന്തപുരം∙ പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടകവാവിന് അനുഷ്ഠിക്കുന്ന പിതൃതർപ്പണ ചടങ്ങ് ശനിയാഴ്ച. ബലിതർപ്പണ ചടങ്ങിനു മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന 'ഒരിക്കൽ' ഇന്ന്. ക്ഷേത്രങ്ങളിലും വിവിധ സ്നാന ഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം അമാവാസി രണ്ടു
തിരുവനന്തപുരം∙ പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടകവാവിന് അനുഷ്ഠിക്കുന്ന പിതൃതർപ്പണ ചടങ്ങ് ശനിയാഴ്ച. ബലിതർപ്പണ ചടങ്ങിനു മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന 'ഒരിക്കൽ' ഇന്ന്. ക്ഷേത്രങ്ങളിലും വിവിധ സ്നാന ഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം അമാവാസി രണ്ടു
തിരുവനന്തപുരം∙ പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടകവാവിന് അനുഷ്ഠിക്കുന്ന പിതൃതർപ്പണ ചടങ്ങ് ശനിയാഴ്ച. ബലിതർപ്പണ ചടങ്ങിനു മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന 'ഒരിക്കൽ' ഇന്ന്. ക്ഷേത്രങ്ങളിലും വിവിധ സ്നാന ഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം അമാവാസി രണ്ടു ദിവസങ്ങളിലായതിനാൽ ചിലയിടങ്ങളിൽ ഞായറാഴ്ചയാണു വാവുബലി ആചരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 8 സ്ഥലങ്ങളിലാണു വാവുബലി മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 2ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. 9 ബലി മണ്ഡപങ്ങളിലായി ഒരു സമയം 3500 പേർക്ക് ബലിയിടാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. ക്ഷേത്രത്തിനുള്ളിലെ 2 സ്ഥിരം മണ്ഡപങ്ങൾ കൂടാതെ ക്ഷേത്ര കോംപൗണ്ടിനുള്ളിൽ 3 മണ്ഡപങ്ങളും ക്ഷേത്ര മുറ്റത്തും ലങ്ക എന്നറിയുന്ന സമീപ സ്ഥലത്തുമായി 2 വീതവുമാണ് ബലി മണ്ഡപങ്ങൾ. ബലി കർമങ്ങൾക്കു ശേഷം പുറത്തേക്കു കടക്കുന്നതിനു പ്രത്യേക താൽക്കാലിക മേൽനടപ്പാലത്തിന്റെയും ലങ്കയിലേക്ക് പോകാൻ രണ്ടു താൽക്കാലിക നടപ്പാലത്തിന്റെയും നിർമാണം പൂർത്തിയായി.
വർക്കല ജനാർദന സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ബലി മണ്ഡപത്തിൽ നാളെ പുലർച്ചെ മൂന്നോടെ ബലിതർപ്പണ ചടങ്ങ് ആരംഭിക്കും. തീരത്തു ലൈസൻസ് നൽകി നൂറോളം പരികർമികളെയും നിയോഗിക്കുന്നുണ്ട്. മണ്ഡപത്തിൽ ഒരു സമയം 250 പേർക്കും തീരത്ത് ആയിരത്തിലധികം പേർക്കും ബലിതർപ്പണം നടത്താൻ സൗകര്യമുണ്ടാകും. പാപനാശം തീരത്തും ബലിതർപ്പണം നടത്താം. നാളെ പുലർച്ചെ മുതൽ ശാരദ മഠത്തിനു സമീപം ഒരുക്കുന്ന പന്തലിൽ സന്യാസി ശ്രേഷ്ഠർ ചടങ്ങുകൾക്കു നേതൃത്വം നൽകും. കാക്കാമൂല തൃക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം വെള്ളായണി കായലിലെ ബലി കടവിലും ബലിതർപ്പണ സൗകര്യങ്ങൾ ഒരുക്കി. അരുവിപ്പുറം മഠത്തിൽ ഒരു സമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
108 മഹാശിവ ക്ഷേത്രങ്ങളിൽ ഒന്നായ കഠിനംകുളം മഹാദേവ ക്ഷേത്രത്തിന് എതിരെയുള്ള കഠിനംകുളം ആറാട്ടുകടവിലെ കടപ്പുറത്താണു ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത്. നാളെ പുലർച്ചെ 4 മുതൽ പിതൃതർപ്പണം നടത്താം. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നിർമിച്ച ബലിപ്പുരയിലും ബലിമണ്ഡപത്തിലുമായി ഒരു സമയം 500 പേർക്ക് ബലിതർപ്പണം നടത്താം. വിവിധ കേന്ദ്രങ്ങളിൽ സുരക്ഷിതമായി ബലിതർപ്പണം നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്നു കലക്ടർ അനുകുമാരി അറിയിച്ചു. ചടങ്ങുകൾ മുഴുവൻ ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക. ബലി തർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ എത്തുന്നവർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു കലക്ടർ അഭ്യർഥിച്ചു.
കന്യാകുമാരിയിൽ ബലിതർപ്പണം 4ന്
കന്യാകുമാരി ∙ ത്രിവേണി സംഗമ തീരമായ കന്യാകുമാരി കടപ്പുറത്തു കർക്കടക വാവുബലി 4നു നടക്കും. കേരളത്തിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ബലിതർപ്പണത്തിന് എത്തിച്ചേരും. വാവുബലി ദിനത്തിൽ പുലർച്ചെ 3.30ന് കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ നട തുറക്കും. ഇതോടെ കടപ്പുറത്തു ബലിതർപ്പണത്തിനു തുടക്കമാവും. കടപ്പുറത്തും ടൗണിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. വാവുബലി കണക്കിലെടുത്തു നാഗർകോവിൽ, വള്ളിയൂർ എന്നിവിടങ്ങളിൽനിന്ന് കന്യാകുമാരിയിലേക്കു തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ പ്രത്യേക ബസ് സർവീസ് നടത്തും.
ശംഖുമുഖം കടൽത്തീരം
ശംഖുമുഖം കടൽത്തീരത്തു നാളെ വാവുബലിക്കു ബലി തർപ്പണം നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. സുരക്ഷയ്ക്കായി ലൈഫ് ഗാർഡുമാരുടെ സേവനം ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കുണ്ടമൺ ഭാഗം ക്ഷേത്രം
കുണ്ടമൺ ഭാഗം ഭദ്രകാളി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആറാട്ട് കടവിൽ നാളെ പുലർച്ചെ 4 മുതൽ ബലി തർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.
കാഞ്ചീപുരം മാടൻ കോവിൽ
കരമന കാഞ്ചീപുരം മാടൻ കോവിലിൽ നാളെ പുലർച്ചെ നാലു മുതൽ ബലി തർപ്പണത്തിന് സൗകര്യമുണ്ടാകുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
കുന്നത്തോട് മാടൻനട
കുഴിവിള കുന്നത്തോട് മാടൻനട ക്ഷേത്രത്തിൽ നാളെ പുലർച്ചെ നാലര മുതൽ ബലി തർപ്പണത്തിന് സൗകര്യമുണ്ടാകും.
ചെറുബാലമന്ദം ശിവക്ഷേത്രം
നേമം വെള്ളായണി ഊക്കോട് ചെറുബാലമന്ദം ശിവക്ഷേത്രത്തിൽ 3 ന് രാവിലെ 4.30 മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവല്ലം വിജു നാരായണനാണ് കാർമികൻ.
ആവാടുതുറ തേരുവിള ക്ഷേത്രം
കോവളം ആവാടുതുറ തേരുവിള ഭദ്രകാളി ദേവീ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നാളെ പുലർച്ചെ 5 മുതൽ ബലിതർപ്പണം നടക്കും. മേൽശാന്തി വിഷ്ണു ശാന്തി മുഖ്യകാർമികത്വം വഹിക്കും.
മുല്ലൂർ കരിക്കത്തി ബീച്ച്
നാളെ പുലർച്ചെ 5 മുതൽ മുല്ലൂർ കരിക്കത്തി ബീച്ചിൽ ബലി തർപ്പണ സൗകര്യം ഉണ്ടാവുമെന്ന് ബിജെപി മുല്ലൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.എസ്.ശ്രീജുലാൽ അറിയിച്ചു.
തിരുനെല്ലിയൂർ ശിവതമ്പുരാൻ ക്ഷേത്രം
പേയാട് തിരുനെല്ലിയൂർ ശിവതമ്പുരാൻ ക്ഷേത്രത്തിൽ നാളെ രാവിലെ 5 മുതൽ ബലിതർപ്പണവും തിലഹോമവും ഉണ്ടായിരിക്കും.
കോലത്തുകര ശിവ ക്ഷേത്രം
കഴക്കൂട്ടം കുളത്തൂർ കോലത്തുകര ശിവ ക്ഷേത്രത്തിൽ നാളെ പുലർച്ചെ 4 മുതൽ മേൽശാന്തി രവീന്ദ്രന്റെ കാർമികത്വത്തിൽ നടക്കും.
പുലിയൂർക്കോട് ശ്രീകൃഷ്ണ ക്ഷേത്രം
ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കടക വാവുബലി നാളെ പുലർച്ചെ 4 മണി മുതൽ കലാമഠം വിഷ്ണു നമ്പുതിരിയുടെ നേതൃത്വത്തിൽ പിതൃതർപ്പണം. ക്ഷേത്ര മേൽശാന്തി അനന്തകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിലഹോമം. ഒരേ സമയം തന്നെ 500 പേർക്ക് പിതൃതർപ്പണങ്ങൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ചെറുതേരി മഹാദേവർ ക്ഷേത്രം
വിളപ്പിൽ ചെറുതേരി മഹാദേവർ ക്ഷേത്രത്തിലെ ബലിതർപ്പണവും തിലഹോമവും നാളെ രാവിലെ 4 മുതൽ നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
ഗതാഗത ക്രമീകരണം
കർക്കടക വാവുബലി തർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് രാത്രി പത്തു മുതൽ നാളെ ഉച്ചയ്ക്ക് 12 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. തിരുവല്ലം ജംക്‌ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംക്‌ഷൻ വരെയുള്ള റോഡിൽ ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തു നിന്നു തിരുവല്ലത്തേക്കുള്ള ഗുഡ്സ്, ഹെവി വാഹനങ്ങൾ ഇന്ന് അർധ രാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽ നിന്നു തിരിഞ്ഞു ബാലരാമപുരം ഭാഗത്തേക്കു പോകണം. ചാക്ക ഭാഗത്തു നിന്നു വിഴിഞ്ഞത്തേക്കു പോകുന്ന ഗുഡ്സ്, ഹെവി വാഹനങ്ങൾ ഈഞ്ചക്കലിൽ നിന്നു തിരിഞ്ഞ് അട്ടക്കുളങ്ങര- കിള്ളിപ്പാലം - പാപ്പനംകോട് വഴി പോകണം. കരുമം ഭാഗത്തു നിന്ന് തിരുവല്ലം ക്ഷേത്രം ജംക്‌ഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവല്ലം എൽപിഎസ് ജംക്ഷനിൽ നിന്ന് തിരിഞ്ഞ് പാച്ചല്ലൂർ ഭാഗത്തേക്ക് പോകണം. ബിഎൻവി സ്കൂൾ മുതൽ പാച്ചല്ലൂർ വരെയുള്ള റോഡിൽ പാച്ചല്ലൂർ ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിച്ചിട്ടുള്ളൂ. വണ്ടിത്തടം ഭാഗത്ത് നിന്ന് തിരുവല്ലത്തേക്കു വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു വാഴമുട്ടം - ബൈപാസ് റോഡ് വഴി തിരുവല്ലത്തേക്കു പോകണം.
ഇവിടെ പാർക്ക് ചെയ്യാം
ബലി തർപ്പണത്തിന് 4 ചക്ര വാഹനങ്ങളിൽ എത്തുന്നവർ ബൈപാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിനു സമീപം സർവീസ് റോഡിലെ പാർക്കിങ് ഗ്രൗണ്ടുകളിലും ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
കുമരിച്ചന്ത മുതൽ തിരുവല്ലം ഫുട് ഓവർ ബ്രിജ് വരെ ഇരുവശത്തുമുള്ള ബൈപാസ് റോഡിൽ ഇടതു വശം ചേർത്തും തിരുവല്ലം ഹൈവേയിലെ 'യു' ടേൺ മുതൽ വാഴമുട്ടം ഭാഗത്തേക്ക് ബൈപാസ് റോഡിന്റെ ഇടതുവശം ചേർത്തും 4 ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
ഇരു ചക്ര വാഹനങ്ങൾ വേങ്കറ ക്ഷേത്രം സർവീസ് റോഡിലെ പ്രത്യേക പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. തിരുവല്ലം ഹൈവേയിലെ 'യു' ടേൺ മുതൽ ടോൾ ഗേറ്റ് വരെ സർവീസ് റോഡിൽ ഇടതു വശം ചേർത്തും, സ്റ്റുഡിയോ ജംക്‌ഷൻ മുതൽ പാച്ചല്ലൂർ മോസ്ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം മാത്രമായും, ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
പാർക്കിങ് നിയന്ത്രണം
∙ കുമരിച്ചന്ത – കോവളം ബൈപാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിജ് ജംക്‌ഷൻ മുതൽ തിരുവല്ലം ഹൈവേയിലെ യു ടേൺ വരെ.
∙ വേങ്കറ ക്ഷേത്രം മുതൽ തിരുവല്ലം പാലം ബലി കടവ് വരെയുള്ള സർവീസ് റോഡ്.
∙ തിരുവല്ലം ജംക്‌ഷൻ - പരശുരാമ ക്ഷേത്ര റോഡ്
∙ തിരുവല്ലം ജംക്‌ഷൻ മുതൽ ബിഎൻവി സ്കൂൾ വരെയുള്ള റോഡ്.
∙ തിരുവല്ലം എൽപി സ്കൂൾ ജംക്‌ഷൻ മുതൽ സ്റ്റുഡിയോ ജംക്‌ഷൻ വരെയുള്ള റോഡ്. ഈ സ്ഥലങ്ങളിൽ ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.