കൽപ്പറ്റ∙ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആഗ്രഹിച്ചാലും നിയമക്കുരുക്കുകൾ ആളുകളെ കെട്ടിയിടുന്നു. 2018ൽ വയനാട്ടിൽ പൊഴുതന കുറിച്യർമലയിൽ ഉരുൾപൊട്ടിയതോടെ മേഖലയിൽ നടത്തിയ പഠനത്തിൽ ഈ സ്ഥലം വാസയോഗ്യമല്ലെന്നു കണ്ടെത്തിയിരുന്നു. ഇവിടെനിന്നും ആളുകളോട് മാറിത്താമസിക്കണമെന്ന് അധികൃതർ അറിയിക്കുകയും പത്ത് ലക്ഷം രൂപ പുനരധിവാസ പദ്ധതിയായി പ്രഖ്യാപിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപ്പറ്റ∙ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആഗ്രഹിച്ചാലും നിയമക്കുരുക്കുകൾ ആളുകളെ കെട്ടിയിടുന്നു. 2018ൽ വയനാട്ടിൽ പൊഴുതന കുറിച്യർമലയിൽ ഉരുൾപൊട്ടിയതോടെ മേഖലയിൽ നടത്തിയ പഠനത്തിൽ ഈ സ്ഥലം വാസയോഗ്യമല്ലെന്നു കണ്ടെത്തിയിരുന്നു. ഇവിടെനിന്നും ആളുകളോട് മാറിത്താമസിക്കണമെന്ന് അധികൃതർ അറിയിക്കുകയും പത്ത് ലക്ഷം രൂപ പുനരധിവാസ പദ്ധതിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഈ പദ്ധതി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ടി ഉദ്ദേശിച്ചല്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. 

10 ഏക്കർ സ്ഥലവും രണ്ട് നില വീടും ഉള്ളയാൾക്കും 10 സെന്റ് സ്ഥലം ഉള്ളയാൾക്കും 10 ലക്ഷം രൂപയാണു നിയമപ്രകാരം ലഭിക്കുന്നത്. ഇനി ഈ 10 ലക്ഷം രൂപ വാങ്ങി മലയിറങ്ങാം എന്ന് കരുതിയാൽ വീണ്ടും കെണിയാണ്. ഉപേക്ഷിച്ചു പോരുന്ന സ്ഥലത്തിന് മേൽ ഉടമയ്ക്ക് പിന്നീട് അവകാശമുണ്ടാകില്ല. ആ ഭൂമി സർക്കാരിലേക്കു നിക്ഷിപ്തമാകും. പുതിയതായി വാങ്ങുന്ന സ്ഥലത്തിനുമേലും അവകാശം ഉണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ കെണി. പത്ത് ഏക്കർ സ്ഥലം വിട്ട് പത്ത് സെന്റിലേക്ക് മാറുന്ന ഒരാൾക്ക് ഈ പത്ത് സെന്റിൽ വീട് വച്ച് കിടക്കാമെന്നല്ലാതെ യാതൊരു അവകാശവുമില്ല. ഈ സ്ഥലം മറിച്ചുവിൽക്കാനോ വായ്പ എടുക്കാനോ സാധിക്കില്ല. 

ADVERTISEMENT

മേൽമുറി സ്വദേശിയായ റഹ്മാൻ സ്ഥലം വിറ്റ് പൊഴുതനയിൽ പത്ത് സെന്റ് സ്ഥലം വാങ്ങി. ആധാരത്തിൽ ഈ സ്ഥലം പണയപ്പെടുത്താനോ വിൽക്കാനോ സാധിക്കില്ലെന്നാണു കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ കണക്കനുസരിച്ച് 6 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും 4 ലക്ഷം രൂപ വീട് വയ്ക്കുന്നതിനുമാണ്. എന്നാൽ 10 സെന്റ് സ്ഥലം വാങ്ങണമെങ്കിൽ 8 ലക്ഷം രൂപയെങ്കിലും വേണം. വീട് നിർമിക്കാൻ പണം വേറെ കണ്ടെത്തണം. സ്ഥലം പണയപ്പെടുത്തി വായ്പ എടുക്കാനാകാത്തതിനാൽ മറ്റു മാർഗങ്ങളും ഇതിനായി തേടണമെന്നതാണ് അവസ്ഥ. കൈവായ്പ വാങ്ങിയാണു കേറിക്കിടക്കാൻ റഹ്മാൻ ഒരു വീട് വച്ചത്. വീടുവിട്ടു പോകാൻ സാധിക്കാത്ത നിരവധിപ്പേരുണ്ട്. ഇവരിൽ പലരും മഴക്കാലത്തു വാടക ക്വാട്ടേഴ്സിലേക്കു താമസം മാറുകയാണ്. കാരണം സർക്കാർ നൽകുന്ന തുച്ഛമായ പണം കൊണ്ടു പുതിയൊരു ജീവിതം സാധ്യമല്ല.  

മേൽമുറിയിൽനിന്നും എഴുപതോളം വീട്ടുകാർ സ്വന്തം നിലയ്ക്കു വീടുപേക്ഷിച്ച് പോയി. ഇവരിൽ പലരും വാടകയ്ക്കാണു താമസിക്കുന്നത്. കാരണം 10 ലക്ഷംകൊണ്ടു വീടും സ്ഥലവും വാങ്ങാൻ സാധിക്കില്ല. പുനരധിവാസ പദ്ധതി പ്രകാരം മാറാതിരുന്നാൽ നിലവിലുള്ള ഭൂമിയെങ്കിലും ഉരുൾപൊട്ടുന്നതു വരെ കയ്യിലുണ്ടാകുമല്ലോ എന്നാണ് ഇവർ പറയുന്നത്. 

ADVERTISEMENT

മേൽമുറി പോലെ നിരവധി സ്ഥലങ്ങൾ വയനാട്ടിലുണ്ട്. അടിക്കടി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നതിനാൽ ആളുകൾക്ക് താമസം മാറിപ്പോകണമെന്നുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഭൂരഭാഗവും സാധാരണക്കാരും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്. കിടപ്പാടം വിട്ട് ഇവർക്ക് പോകാൻ ഇടമില്ല. മഴക്കാലത്ത് നെഞ്ചിൽ തീയുമായാണ് ഇവർ ജീവിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി വറചട്ടിയിൽനിന്ന് എരിതീയിലേക്കു ചാടുന്ന അവസ്ഥയാണു സൃഷ്ടിക്കുന്നത്. അതുകൊണ്ട് എന്തുചെയ്യണമെന്നു ഭൂരിഭാഗം പേർക്കും അറിയില്ല. ആയിരത്തിലധികം വീടുകളാണ് മേൽമുറി, സേട്ടുക്കുന്ന് ഭാഗത്തുള്ളത്. ഇവിടെ ഉരുൾപൊട്ടിയാൽ ചൂരൽമലയിലുണ്ടായതിനേക്കാൾ വലിയ ദുരന്തമായിരിക്കും അത്. സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ആളുകളെ രക്ഷിക്കുന്നതിന് ഉദ്ദേശിച്ചല്ലെന്നും പ്രഹസനമാണെന്നും സേട്ടുക്കുന്ന് താമസിക്കുന്നവർ ആരോപിക്കുന്നു.

English Summary:

Legal obstacles Wayanad residents landslide

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT