പള്ളികൾ ഏറ്റെടുക്കൽ: വാദം കേൾക്കുന്നതിൽ നിന്നു പിന്മാറി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ
ന്യൂഡൽഹി ∙ എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ കലക്ടർമാരോടു നിർദേശിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നു ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പിന്മാറി. സഭാ തർക്കവുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപു ഹാജരായതു പരിഗണിച്ചാണിത്. കോടതിയലക്ഷ്യ

ന്യൂഡൽഹി ∙ എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ കലക്ടർമാരോടു നിർദേശിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നു ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പിന്മാറി. സഭാ തർക്കവുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപു ഹാജരായതു പരിഗണിച്ചാണിത്.
കോടതിയലക്ഷ്യ അധികാര പരിധിയിൽപ്പെടാത്ത അധികാരം ഉപയോഗപ്പെടുത്തി പള്ളിഭരണം ഏറ്റെടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിടുന്നുവെന്നാണു മുൻ ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഡിജിപി എസ്. ദർവേഷ് സാഹിബ് എന്നിവർ ഉൾപ്പെടെ ഉദ്യോഗസ്ഥർ നൽകിയ ഹർജിയുള്ളത്. ഹർജി പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടും.