തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്ത് സംസ്കരിക്കും; സർവമത പ്രാർഥനയോടെ സംസ്കാരം
വയനാട്∙ ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്ത് സംസ്കരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു

വയനാട്∙ ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്തു സംസ്കരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവു വൈകാതെ പുറത്തിറങ്ങും. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തു റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്.
200 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണു ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 67 മൃതദേഹങ്ങളാണ് ഇന്ന് സംസ്കരിക്കുക. സർവമത പ്രാർഥനയോടെ സംസ്കാരം നടത്താനാണു തീരുമാനം. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.