മേപ്പാടി ∙ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദേഹം സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം രക്ഷാപ്രവര്‍ത്തനത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി∙ വയനാട്ടിലെ ദുരിതബാധിത മേഖലയിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദേഹം സന്ദര്‍ശിച്ചു. ഇന്നു രാവിലെയാണു സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചു സൈനിക ഉദ്യോഗസ്ഥര്‍ അദേഹത്തോട് വിശദീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസുമായും അദേഹം ചർച്ച നടത്തി.

വയനാടു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നു സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഇന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഡൽഹിയിൽ നടന്ന ഗവർണമാരുടെ യോഗത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT