കൊച്ചിയിലെ അവസാന ജൂതയും ഓർമയായി; പ്രിയതമന്റെ കല്ലറയ്ക്കരികിൽ ക്വീനി ഹലേഗ്വ
കൊച്ചി∙ കൂടെയുണ്ടായിരുന്നവരെല്ലാം ഇസ്രയേലിലേക്ക് പോയപ്പോഴും തന്റെ നാടിനോട് വിടപറയാതെ ജീവിച്ച കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും ഓർമയായി. കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സർവീസ് ആരംഭിക്കുകയുമൊക്കെ ചെയ്ത ജൂതവംശജൻ എസ്. കോഡറിന്റെ (സാറ്റു കോഡർ) മകളായ ക്വീനി ഹലേഗ്വയാണ് വിടപറഞ്ഞത്.

കൊച്ചി∙ കൂടെയുണ്ടായിരുന്നവരെല്ലാം ഇസ്രയേലിലേക്ക് പോയപ്പോഴും തന്റെ നാടിനോട് വിടപറയാതെ ജീവിച്ച കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും ഓർമയായി. കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സർവീസ് ആരംഭിക്കുകയുമൊക്കെ ചെയ്ത ജൂതവംശജൻ എസ്. കോഡറിന്റെ (സാറ്റു കോഡർ) മകളായ ക്വീനി ഹലേഗ്വയാണ് വിടപറഞ്ഞത്. 89 വയസ്സുകാരിയായ ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ 2009ൽ മരിച്ചിരുന്നു. ഭർത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. ക്വീനി ഹലേഗ്വയുടെ സംസ്കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടന്നു. ക്വീനിയുടെയും സാമുവലിന്റെയും മക്കൾ അമേരിക്കയിലാണ്.
പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സുകാരനായ കീത്ത് ഹലേഗ്വയാണ് ഇനി കൊച്ചിയിൽ അവശേഷിക്കുന്ന ഏക ജൂതൻ. കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബമായിരുന്നു ക്വീനിയുടേത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു എസ് കോഡർ. കൊച്ചിയിലെ പ്രശസ്തമായ സീലോർഡ് ഹോട്ടൽ, കോഡർ നിർമിച്ചതാണ്. ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു.
കോഡറുടെ മരണശേഷം ഇവരുടെ കുടുംബത്തിന്റെ ബിസിനസ് ക്ഷയിച്ചു. കേരളത്തിലുണ്ടായിരുന്ന ജൂതരിൽ എല്ലാവരും ഇസ്രയേലിലേക്ക് കുടിയേറിയപ്പോഴും തന്റെ പൂർവികരുടെ മണ്ണ് ഇതാണെന്ന് ഉറപ്പിച്ച ക്വീനി, പിന്നീട് കൊച്ചിയിലെ കുടുംബവീടായ കോഡർ ഹൗസിലേക്ക് താമസം മാറി. ഇത് പിന്നീട് അവർ വിറ്റു. ചരിത്ര പ്രധാനമായ ജൂത സിനഗോഗിൽ വർഷങ്ങളായി പ്രാർഥനാ ചടങ്ങുകൾ നടക്കാറില്ല. ഇതിനടുത്താണ് കൊച്ചിയിലെ അവസാനത്തെ ജൂതനായ കീത്ത് ഹലേഗ്വയുടെയും താമസം.