തിരുവനന്തപുരം∙ സെക്രട്ടേറിയറ്റില്‍ കന്റീന്‍ ജീവനക്കാരും ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. കന്റീനില്‍ ഊണുസമയത്ത് വെള്ളം കിട്ടിയില്ലെന്നാരോപിച്ച് ട്രഷറി ജീവനക്കാർ കന്റീന്‍ മാനേജരെ മര്‍ദിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. വെള്ളം നിറച്ച ജഗ് തറയിലടിച്ച ട്രഷറി ജീവനക്കാരനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റില്‍ കന്റീന്‍ ജീവനക്കാരും ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. കന്റീനില്‍ ഊണുസമയത്ത് വെള്ളം കിട്ടിയില്ലെന്നാരോപിച്ച് ട്രഷറി ജീവനക്കാർ കന്റീന്‍ മാനേജരെ മര്‍ദിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. വെള്ളം നിറച്ച ജഗ് തറയിലടിച്ച ട്രഷറി ജീവനക്കാരനും എന്‍ജിഒ യൂണിയന്‍ സെക്രട്ടറിയുമായ അമല്‍ കന്റീന്‍ മാനേജരെ ആക്രമിച്ചതായാണ് പരാതി. കന്റീന്‍ മാനേജര്‍ സുരേഷ് കുമാര്‍ ഇതു സംബന്ധിച്ച് കന്റോൺമെന്റ് പൊലീസില്‍ പരാതി നല്‍കി. കന്റീന്‍ മാനേജര്‍ ആക്രമിച്ചെന്നുകാട്ടി അമല്‍ ട്രഷറി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ സംഘർഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റശ്രമം ഉണ്ടായി. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചത്. ഇതോടെ ചില ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞു. ദൃശ്യം പകര്‍ത്തിയാല്‍ ക്യാമറ അടിച്ചുതകര്‍ക്കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തി.

English Summary:

Secretariat Clash: Treasury Staff and Canteen Workers in Physical Altercation Over Water