പത്തനംതിട്ട ∙ കേരളത്തിന്റെ മലയോരങ്ങളിൽ ഒറ്റപ്പകൽ–രാത്രി മഴകളുടെ തീവ്രത ഇനിയും വർധിക്കാനാണു സാധ്യത എന്നതിനാൽ വയനാട്ടിലെ ചൂരൽമലയിലേതുപോലുള്ള സമാന ദുരന്തങ്ങൾ ആവർത്തിച്ചേക്കുമെന്നു വേൾഡ് വെതർ ആട്രിബ്യൂഷൻ എന്ന കാലാവസ്ഥാ ഗവേഷകരുടെ സംഘടന. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇവയെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതിക ഇടപെടൽ നടത്തണം. 1952 നും 2018 നും ഇടയിൽ വയനാട്ടിലെ വനം 62% കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി. ഇവിടെ പ്രവർത്തിക്കുന്ന പാറമടകളെപ്പറ്റിയും മറ്റും ഉൾപ്പെടെ വയനാടിനെപ്പറ്റി 29 പേജുള്ള സമഗ്ര ശാസ്ത്രീയ പഠന റിപ്പോർട്ട് സംഘടന പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ മലയോര പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയുടെ തോത് പഴയ രീതിയിലല്ല ഇനി അളക്കേണ്ടത്. മുന്നറിയിപ്പ്– രക്ഷാ സംവിധാനങ്ങൾ ഇതനുസരിച്ച് ഏറെ മെച്ചപ്പെടണം. ഖനന– നിർമാണ– വനനശീകരണ ജോലികൾ നിയന്ത്രിക്കണമെന്നും ലണ്ടനിലെ ഇംപീരിയൽ കോളജ് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് പരിസ്ഥിതി കാലാവസ്ഥാ മാറ്റ വിഭാഗം ഗവേഷകയും മലയാളിയുമായി മറിയം സക്കറിയ പറഞ്ഞു. കാലാവസ്ഥാ മാറ്റം ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ പോകുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് വയനാട് ദുരന്തം. പെട്രോളിയവും കൽക്കരിയും ഉൾപ്പെടെ കാർബൺ ഇന്ധനങ്ങളിൽനിന്നു പാരമ്പര്യേതര ഊർജ സ്രോതസ്സുകളിലേക്കു മാറാൻ ലോകം വൈകരുതെന്നും അവർ പറഞ്ഞു. 

ADVERTISEMENT

ലോകമെങ്ങും വർധിക്കുന്ന കാർബൺ പുറന്തള്ളലിന്റെ ഫലമായി സമുദ്രോപരിതലം അസാധാരണമായി ചൂടായി മേഘങ്ങൾ അമിതജലം കുടിച്ചു വീർത്ത് ‘ജലബോംബു’കളായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥാ മാറ്റം വരുന്നതിനു മുമ്പ് ഇത്തരം ഉരുൾമഴകൾ 50–100 വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു. ആഗോള താപനം ശരാശരി 1.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇത് 2 ഡിഗ്രി ആകുന്നതോടെ വിനാശ മഴയുടെ സാധ്യത പത്തിൽ നിന്ന് 14 % ആയി ഉയരുമെന്നും ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിൽ അംഗമായ സംഘടന മുന്നറിയിപ്പു നൽകുന്നു. 

ആഗോള താപനഫലമായ കനത്ത മഴ വയനാട് ഉരുൾപൊട്ടലിന്റെ തീവ്രത 10% വർധിപ്പിച്ചതായി കാലാവസ്ഥാ ഗവേഷകരുടെ രാജ്യാന്തര സംഘടനയുടെ പഠനം പറയുന്നു.  മലയാളികൾ ഉൾപ്പെടെ ലോകത്തെ 24 പ്രമുഖ ശാസ്ത്രജ്ഞർ കഴിഞ്ഞ ഒരാഴ്ച കൊണ്ടു നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തൽ. വയനാട് ദുരന്തത്തെപറ്റി പുറത്തു വരുന്ന ആദ്യ പഠനമാണിത്. അത്യുഷ്ണം മുതൽ അതിവർഷം വരെയുള്ള ലോകത്തെ തീവ്രകാലാവസ്ഥയെപ്പറ്റി പഠനം നടത്തുന്ന സംഘടനയാണ് ഡബ്ല്യുഡബ്ല്യുഎ. ദുരന്ത ദിവസങ്ങളിൽ വയനാട്ടിൽ പെയ്ത മഴയുടെ ഊർജ–തീവ്രത താപനഫലമായി 17 % എങ്കിലും വർധിച്ചുവെന്നു ലോകമെങ്ങും നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ തത്സമയം സമാഹരിക്കുന്ന സംഘടന കണ്ടെത്തി. ഏറ്റവും മണ്ണിടിച്ചിൽ സാധ്യതയുള്ള ഒരു പ്രദേശത്ത് ഇത്രയും മഴ പെട്ടെന്ന് പെയ്തപ്പോൾ നേരത്തേതന്നെ ജലപൂരിതമായി നിന്ന മണ്ണിനു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 

ADVERTISEMENT

1924, 2018 എന്നീ വർഷങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും നാശംവിതച്ച മൂന്നാമത്തെ പേമാരിയാണ് വയനാട്ടിൽ പെയ്തതെന്നും ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തിൽ വേൾഡ് വെതർ കണക്കാക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പു നൽകുന്ന മുന്നറിയിപ്പ് സംസ്ഥാന തലത്തിൽ ആയതിനാൽ മണ്ണിടിച്ചിൽ എവിടെ സംഭവിക്കുമെന്നു പറയാനാവില്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നാഷനൽ ലാൻഡ് സ്ലൈഡ് മുന്നറിയിപ്പു കേന്ദ്രം വൈകാതെ വയനാട്ടിൽ പ്രവർത്തിച്ചു തുടങ്ങുമെന്നതാണ് ഏക പ്രതീക്ഷ. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്റർ ഫോർ അറ്റ്മോസ്ഫെറിക് സ്റ്റഡീസിലെ എസ്.ടി.ചൈത്ര, ശാസ്താംകോട്ട കെഎസ്എംഡിബി കോളജിലെ ഡോ. ആർ.ദിലീപ് കുമാർ തുടങ്ങിയവരും പഠനത്തിൽ പങ്കെടുത്തു.

English Summary:

Kerala Rainfall Intensity to Increase, Raising Fears of Future Landslides

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT