മേപ്പാടി∙ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം. പുഞ്ചിരിമട്ടത്ത് നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോട് ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. പത്തുദിവസത്തിനകം വിദഗ്ധ സംഘം പരിശോധനാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി∙ ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്തു താമസം സുരക്ഷിതമല്ലെന്നു സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം. പുഞ്ചിരിമട്ടത്തു നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോടു ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. പത്തുദിവസത്തിനകം വിദഗ്ധ സംഘം പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഉരുൾപൊട്ടലുണ്ടായ ദിവസം ചൂരൽമല പ്രദേശത്ത് പെയ്തത് കനത്തമഴയാണ്. രണ്ടുദിവസം കൊണ്ട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് പെയ്തത് 570 മില്ലിമീറ്റർ മഴയാണെന്നും പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള പ്രദേശങ്ങൾ പരിശോധിച്ച ശേഷം വിദഗ്ധ സംഘത്തിനു നേതൃത്വം നൽകിയ ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. 

ADVERTISEMENT

വനപ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ മരങ്ങൾ താഴേക്കു പതിച്ചു. ചൂരൽമലയിൽ മിക്ക പ്രദേശങ്ങളും സുരക്ഷിതമാണ്. അതേസമയം ചൂരൽമലയിൽ പുതിയ നിർമാണ പ്രവർത്തനങ്ങള്‍ വേണമോയെന്നു സംബന്ധിച്ചു നയപരമായ തീരുമാനമെടുക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Deemed Unsafe: Geologist Warns Against Residing in Punnchirimattam