കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസമാകുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനും തടകയറ്റി വന്ന ലോറിയും മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ദ്രുതഗതിയിലായത്. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസമാകുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനും തടകയറ്റി വന്ന ലോറിയും മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ദ്രുതഗതിയിലായത്. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക സന്നദ്ധ പ്രവർത്തകനും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ച ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. ഇന്നലെ കാർവാറിൽ പാലം തകർന്നു കാളി നദിയിൽ പതിച്ച ലോറി ഒരു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ മാൽപെയും സംഘവും പുറത്തെടുത്തിരുന്നു. അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കുമെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ഈശ്വർ മാൽപെ മനോരമ ഓൺലൈനോടു പ്രതികരിച്ചു. തിരച്ചിൽ പ്രവർത്തനത്തെക്കുറിച്ച് ഈശ്വർ മാൽപെ സംസാരിക്കുന്നു.

∙ അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടോ?

ADVERTISEMENT

കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ ദിവസം അർജുന്റെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തി. ഇക്കാര്യം ലോറി ഉടമ സ്ഥിരീകരിക്കുകയും ചെയ്തു. അതിനാൽ വരും ദിവസങ്ങളിലെ തിരച്ചിലിൽ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

∙ തിരച്ചിലിൽ നേരിടുന്ന പ്രതിസന്ധി എന്താണ്?

ADVERTISEMENT

വലിയ കല്ലുകളാണു വെള്ളത്തിനടിയിൽ. ഈ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂ. അതിനാവശ്യമായ ഉപകരണങ്ങൾ ഇല്ല എന്നതു വലിയ പ്രതിസന്ധിയാണ്. 

∙ സർക്കാരിന്റെ ഭാഗത്തുനിന്നു പിന്തുണ ലഭിക്കുന്നുണ്ടോ?

ADVERTISEMENT

തിരച്ചിലിനും മറ്റുമായി ചില സൗകര്യങ്ങൾ ചെയ്തു തരണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം വെള്ളത്തിനടിയിൽ കിടക്കുന്ന കല്ലുകൾ കൈ കൊണ്ടു മാറ്റാൻ സാധിക്കുന്നതല്ല. കല്ല് നീക്കുന്നതിനാവശ്യമായ ചില ഉപകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ അതു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മണലും ചെളിയും ഇപ്പോൾ വളരെ കുറവാണ്. വലിയ കല്ലുകളാണു പ്രതിസന്ധി. ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തിയാൽ തീർച്ചയായും ലോറി കണ്ടെത്താൻ സാധിക്കും. ലോറിയുടെ കയർ കിട്ടിയത് വലിയ പ്രതീക്ഷയാണ്.

∙ ഇപ്പോൾ കാലാവസ്ഥ അനുകൂലമാണോ?

കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിന് ഒഴുക്കു കൂടുതലായിരുന്നു. ഇപ്പോൾ ഒഴുക്കിന്റെ ശക്തി വളരെ കുറഞ്ഞിട്ടുണ്ട്. ഇത് തിരച്ചിലിന് വളരെ അനുകൂലമാണ്.

English Summary:

Eshwar Malpe about Shirur mission to find Arjun